ആഭ്യന്തരവകുപ്പിന് ഉണ്ടായ വീഴ്ച്ചയാണ് ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. പൊലീസിന് മുന്‍കരുതലുകള്‍ സ്വീകരിക്കാനായില്ലെന്നും ഒരു കൊലപാതകം ഉണ്ടായാല്‍ തിരിച്ചടിയുണ്ടാവുമെന്ന് ഉറപ്പായിരുന്നെന്നും കെ. സുധാകരന്‍ ഓര്‍മപ്പെടുത്തി.

കെ റെയിലിലാണ് മുഖ്യമന്ത്രിയുടെ താല്‍പര്യമെന്നും എസ്.ഡി.പി.ഐയുമായും ബി.ജെ.പിയുമായും കൂട്ടുകൂടിയവരാണ് സി.പി.ഐ.എം എന്നും സുധാകരന്‍ കുറ്റപ്പെടുത്തി.  കേരളത്തില്‍ അരങ്ങേറുന്ന കൊലാപതകങ്ങള്‍ക്ക് സര്‍ക്കാരാണ് ഉത്തരവാദിയെന്നും ആലപ്പുഴയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ക്കുള്ള പിന്തുണ കോണ്‍ഗ്രസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.