kerala
വിവാദ കാഫിര് സ്ക്രീന് ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡി.വൈ.എഫ്.ഐ നേതാവ്
മുസ്ലിം ലീഗ് പ്രവര്ത്തകന് മുഹമ്മദ് കാസിമിന്റെ പരാതിയില് ഇതുവരെ കേസ് എടുത്തിട്ടില്ല.

വടകരയിലെ കാഫിര് സ്ക്രീന് ഷോട്ട് ആദ്യം പോസ്റ്റു ചെയ്തത് ഡി.വൈ.എഫ്.ഐ നേതാവ്. വിവാദമായ സ്ക്രീന് ഷോട്ട് വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷ് രാമകൃഷണ്നാണ് ആദ്യം പോസ്റ്റുചെയ്തതെന്ന് കണ്ടെത്തി. റെഡ് എന്കൌണ്ടര് വാട്ട്സ് അപ് ഗ്രൂപ്പ് അഡ്മിനുമായ റിബേഷിന്റെ ഫോണ് പൊലീസ് ഫൊറന്സിക് പരിശോധനക്കയച്ചു.
വടകരയിലെ കാഫിര് സ്ക്രീന്ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര് ഗ്രൂപ്പുകളിലാണെന്നാണ് നേരത്തെ പൊലീസ് ഹൈക്കോടതിയില് നല്കിയ റിപ്പോര്ട്ടിലുണ്ട്. വടകര സി.ഐ സുനില്കുമാര് സമര്പ്പിച്ച റിപ്പോര്ട്ടിലാണ് ഡി.വൈ.എഫ്.ഐ നേതാവായ റിബേഷിന്റെ പേരുള്ളത്.
‘അമ്പാടിമുക്ക് സഖാക്കള്’ എന്ന ഫേസ്ബുക്ക് പേജിലാണ് സ്ക്രീന്ഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയില് പറഞ്ഞിരുന്നത്. 2024 ഏപ്രില് 25ന് വൈകീട്ട് മൂന്നിനാണ് ‘അമ്പാടിമുക്ക് സഖാക്കള്’ എന്ന പേജില് സ്ക്രീന്ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന് മനീഷിനെ ചോദ്യം ചെയ്തപ്പോള് ‘റെഡ് ബറ്റാലിയന്’ എന്ന ഗ്രൂപ്പില്നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തി.
ഏപ്രില് 25 ഉച്ചക്ക് 2.34നാണ് ‘റെഡ് ബറ്റാലിയന്’ ഗ്രൂപ്പില് സ്ക്രീന്ഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമല് റാം എന്ന വ്യക്തിയാണ് ഗ്രൂപ്പില് പോസ്റ്റ് ചെയ്തത്. ‘റെഡ് എന്കൗണ്ടര്’ എന്ന ഗ്രൂപ്പില്നിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രില് 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്.
രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീന്ഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്ക്രീന്ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോണ് വിശദമായ പരിശോധനക്ക് നല്കിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതല് വിവരങ്ങള് നല്കാന് കഴിയൂ എന്നുമാണ് പൊലീസ് റിപ്പോര്ട്ടില് പറയുന്നത്.
വടകരയിലെ കാഫിര് സ്ക്രീന്ഷോട്ട് കേസില് സി.പി.എമ്മിന്റെ ഉന്നതനേതാക്കള്ക്ക് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ് കുമാര് പറഞ്ഞു. മുസ്ലിം ലീഗ് പ്രവര്ത്തകന് മുഹമ്മദ് കാസിമിന്റെ പരാതിയില് ഇതുവരെ കേസ് എടുത്തിട്ടില്ല. കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന് ഇനിയും ശ്രമിക്കാത്തത് അതുകൊണ്ടാണ്. കേസില് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റിനും പങ്കുണ്ട്. വടകരയിലെ പൊലീസ് സി.പി.എമ്മിന്റെ പോഷകസംഘടന പോലെയാണ് പെരുമാറുന്നത്. പൊലീസ് സി.പി.എമ്മിനെ പേടിക്കുകയാണെന്നും അഡ്വ. കെ. പ്രവീണ് കുമാര് പറഞ്ഞു.
kerala
സിലബസില് വേടന്റെ പാട്ടുണ്ടാകും; വിദഗ്ധ സമിതിയുടെ പഠനത്തിന് നിയമ സാധുതയില്ല: എംഎസ് അജിത്
കാലിക്കറ്റ് സര്വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര് സിലബസില് വേടന്റെ പാട്ട് ഉള്പ്പെടുത്തിയ സംഭവത്തില് പ്രതികരണവുമായി മലയാളം യു ജി ബോര്ഡ് ചെയര്മാന് എംഎസ് അജിത്.

കാലിക്കറ്റ് സര്വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര് സിലബസില് വേടന്റെ പാട്ട് ഉള്പ്പെടുത്തിയ സംഭവത്തില് പ്രതികരണവുമായി മലയാളം യു ജി ബോര്ഡ് ചെയര്മാന് എംഎസ് അജിത്. സിലബസിനെക്കുറിച്ച് പരാതിയുണ്ടെങ്കില് ഭാഷാ വിഭാഗം ഡീനും പിന്നീട് അക്കാദമിക് കൗണ്സിലും പഠിച്ച് തിരുത്തുകയാണ് ചെയ്യേണ്ടതെന്നും പാദഭാഗവുമായി മുന്നോട്ട് പോകുമെന്നും എം എസ് അജിത് പറഞ്ഞു.
പുറത്ത് നിന്ന് ഒരാള്ക്കും പരാതിയെക്കുറിച്ച് പഠിക്കാനാകില്ലെന്നും വൈസ് ചാന്സലര് അംഗീകരിച്ച സിലബസ് ആണ് മലയാളം യുജി ബോര്ഡിന്റേതെന്നും അജിത് പറഞ്ഞു.
സര്വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര് മലയാളം സിലബസില് നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള് ഒഴിവാക്കാനായിരുന്നു വൈസ് ചാന്സലര് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്ശ. മലയാളം വിഭാഗം മുന് മേധാവി ഡോ. എം എം ബഷീര് ആണ് പഠനം നടത്തി വൈസ് ചാന്സലര്ക്ക് റിപ്പോര്ട്ട് സമര്പ്പിച്ചത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്വലിക്കാന് ശുപാര്ശ ചെയ്തത്.
ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്ദേശിച്ചിരിക്കുന്നത്. എന്നാല് ബി എ മലയാളം പഠിക്കാന് എത്തുന്ന വിദ്യാര്ത്ഥികള്ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില് പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിന്വലിക്കാന് ശുപാര്ശ ചെയ്തത്.
kerala
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്ഥി സ്കൂളില് ഷോക്കേറ്റ് മരിച്ചു
സ്കൂള് കെട്ടിടത്തിന് മുകളില് വീണ ചെരുപ്പെടുക്കാന് കയറിയപ്പോഴാണ് വിദ്യാര്ഥിക്ക് ഷോക്കേറ്റത്.

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്ഥി സ്കൂളില് ഷോക്കേറ്റ് മരിച്ചു. സ്കൂള് കെട്ടിടത്തിന് മുകളില് വീണ ചെരുപ്പെടുക്കാന് കയറിയപ്പോഴാണ് വിദ്യാര്ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്കൂളിന് മുകളില് കൂടി വൈദ്യുതലൈന് അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര് ആരോപിച്ചു.
രാവിലെ കുട്ടികള് പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില് വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്കൂള് ടെറസിനോട് വളരെ ചേര്ന്നാണ് ലൈന് കമ്പി പോകുന്നത്. കയറുന്നതിനിടെയില് അറിയാതെ കുട്ടി കമ്പിയില് തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു.
കുട്ടിയെ താഴെ എത്തിച്ച് താലൂക്ക് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി.
film
ആക്ഷന് ഹീറോ ബിജു 2ന്റെ പേരില് വഞ്ചനയെന്ന് പരാതി; നിവിന് പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
മഹാവീര്യര് ചിത്രത്തിന്റെ സഹനിര്മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്.

നടന് നിവിന് പോളിക്കും സംവിധായകന് എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. മഹാവീര്യര് ചിത്രത്തിന്റെ സഹനിര്മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
തലയോലപ്പറമ്പ് പൊലീസാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. ‘ആക്ഷന് ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരില് വഞ്ചന നടന്നതായാണ് പരാതിക്കാരന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തിരിക്കുന്നത്. നേരത്തെ ആക്ഷന് ഹീറോ ബിജു 2-ന്റെ അവകാശം(rights) നല്കി ഷംനാസില് നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്ഐആറില് പറയുന്നത്.
പിന്നീട് ഇത് മറച്ചുവെച്ച് മറ്റൊരാള്ക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നല്കിയെന്നും എഫ്ഐആറില് പറയുന്നു. നിവിന് പോളിയുടെ ‘പോളി ജൂനിയര് ‘ എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെ പേരില് മുന്കൂറായി കൈപ്പറ്റിയെന്നും എഫ്ഐആറില് പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതി.
-
india3 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില് യെമനില് അടിയന്തര യോഗം
-
kerala3 days ago
പാദപൂജ വിവാദം; സ്കൂളുകളില് മതപരമായ പരിപാടികള്ക്ക് നിയന്ത്രണമേര്പ്പെടുത്താന് വിദ്യാഭ്യാസ വകുപ്പ്
-
Film3 days ago
സ്റ്റണ്ട് മാസ്റ്റര് എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില് ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്ക്ക പട്ടികയില്
-
More3 days ago
ലോകത്തിലെ പ്രായം കുറഞ്ഞ തടവുകാരൻ; ഫലസ്തീൻ ബാലന് യൂസുഫ് അൽ സാഖ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു