Connect with us

kerala

പൊലീസിനെ ഇറക്കിയിട്ടും സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയതെ വന്നതോടെയാണ് സി.പി.എം തന്നെ നേരിട്ട് ഗുണ്ടകളെ ഇറക്കിയത്; വിഡി സതീശന്‍

സി.പി.എമ്മും ഗുണ്ടകളും പൊലീസും രംഗത്തിറങ്ങിയാലും യു.ഡി.എഫ് സമരവുമായി മുന്നോട്ടു പോകും

Published

on

കെ റെയില്‍ സംവാദം പ്രഹസനമാക്കി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ആരാണ് സംവാദം നടത്തുന്നതെന്നു പോലും അറിയാതെ സര്‍ക്കാര്‍ സ്വയം പുലിവാല് പിടിച്ചിരിക്കുകയാണ്. കെ. റെയില്‍ കോര്‍പറേഷനാണോ സര്‍ക്കാരാണോ സംവാദം നടത്തേണ്ടത്? സംവാദത്തില്‍ പങ്കെടുക്കേണ്ട ആളുകളെ ചുമതലപ്പെടുത്തിയത് ആരാണ്? ജോസഫ് സി മാത്യുവിനെ ക്ഷണിച്ചത് പിണറായി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയാണ്. അദ്ദേഹം ക്ഷണിച്ച ആളെ ക്ഷണിക്കേണ്ടെന്ന് തീരുമാനിച്ചത് ഏത് അധികാര കേന്ദ്രമാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കേണ്ടത്. ചീഫ് സെക്രട്ടറിയെ പോലും അപമാനിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടരിക്കും മുകളിലാണോ കെ റെയില്‍ കോര്‍പറേഷന്‍ എം.ഡിയും മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗവും? എന്തിനാണ് ജോസഫ് സി മാത്യുവിനെ ഭയപ്പെടുന്നത്? ഈ സര്‍ക്കാര്‍ തീവ്ര വലതുപക്ഷ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് പറയാന്‍ പറ്റുന്നയാളാണ് ജോസഫ് സി. മാത്യു. ഇടത് പക്ഷമെന്ന് അവകാശപ്പെടുന്നവരുടെ വലതുപക്ഷ സമീപനം തുറന്നു കാട്ടപ്പെടുമെന്നതാണ് ഇവരുടെ ഭയം അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോള്‍ പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ ഉത്തരം നല്‍കിയിട്ടില്ല. ഡി.പി.ആര്‍ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണെന്ന ആക്ഷേപത്തിന് പോലും മറുപടിയില്ല. 2020-ല്‍ സമര്‍പ്പിച്ച ഡി.പി.ആറില്‍ അപകാതകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. രണ്ടു വര്‍ഷമായിട്ടും ഇത് തിരുത്താന്‍ പോലും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് മുഴുവന്‍ പ്രഹസനമാണ്.

ഗുണ്ടകളെയും ക്രിമിനലുകളെയും പൊലീസിനെയും വിട്ട് സില്‍വര്‍ ലൈന്‍വിരുദ്ധ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. മാടപ്പള്ളിയും കഴക്കൂട്ടവും ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് അതിക്രമം കാട്ടി. ഇതിന് പുറമെയാണ് ഇന്നലെ കണ്ണൂരിലെ നടാലില്‍ സി.പി.എമ്മുകാര്‍ ഇറങ്ങി സില്‍വര്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. സമരത്തില്‍ പങ്കെടുത്ത പാവങ്ങളെയും സ്ത്രീകളെയും മര്‍ദ്ദിക്കാനാണ് സി.പി.എം ഗുണ്ടകളെ അയച്ചത്.

തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രായമായ മനുഷ്യനെ കരണത്തടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തതിന്റെ തെളിവുകള്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടും ക്രിമിനലായ ആ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ഇതിന് മുന്‍പും അഞ്ച് സസ്പെന്‍ഷന്‍ കിട്ടിയ ആളാണ്. അസിസ്റ്റന്റ് കമ്മിഷണറുടെ കോളറിന് പിടിച്ചയാള്‍ ഒരു പാവപ്പെട്ട മനുഷ്യന്റെ കരണത്തടിച്ച് നാഭിക്ക് ചവിട്ടിയിട്ട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പൊലീസിലെ ക്രിമിനലുകളെ സംരക്ഷിച്ചാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യും. ആ രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

പൊലീസിനെ ഇറക്കിയിട്ടും സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയതെ വന്നതോടെയാണ് സി.പി.എം തന്നെ നേരിട്ട് ഗുണ്ടകളെ ഇറക്കിയത്. എവിടെ കല്ലിട്ടാലും ആ കല്ലുകള്‍ പിഴുതി മാറ്റും. സാധാരണക്കാരായ ജനങ്ങള്‍ നടത്തുന്ന സമരത്തിന് യു.ഡി.എഫ് പൂര്‍ണമായ പിന്തുണ നല്‍കും. ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും സി.പി.എം നടത്തിയ അതിക്രമങ്ങളാണ് കേരളത്തിലും സമരത്തെ അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ബംഗാളിലെ ക്രൂരത തന്നെയാണ് കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നത്.

സമരം ചെയ്യുന്ന ആളുകളുടെ പല്ല് പോകുമെന്നാണ് എം.വി ജയരാജന്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ പല്ലു പറിക്കാന്‍ പുതിയൊരു പല്ല് ഡോക്ടര്‍ കൂടി വന്നിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഗുണ്ടകളെ ഇറക്കിയത്. ഇതൊക്കെ ജനങ്ങള്‍ കാണുകയാണ്. സ്ഥലം പോകുന്നവര്‍ മാത്രമല്ല കേരളം ഒന്നാകെ ഈ പദ്ധതിയുടെ ഇരകളാണ്. സി.പി.എമ്മും ഗുണ്ടകളും പൊലീസും രംഗത്തിറങ്ങിയാലും യു.ഡി.എഫ് സമരവുമായി മുന്നോട്ടു പോകും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജില്ലാകളക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി വടകര മേഖലയിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണം: മുസ്‌ലിം യൂത്ത് ലീഗ്

Published

on

കോഴിക്കോട്: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് നിയോജകമണ്ഡലത്തിൽ വീറും വാശിയും നിറഞ്ഞ ശക്തമായ മത്സരമാണ് നടന്നത്. എന്നാൽ തികഞ്ഞ ജനാധിപത്യ ബോധവും സ്പോർട്സ്മാൻ സ്പിരിറ്റും ഉയർത്തിപ്പിടിക്കുന്നതിന് പകരം തീർത്തും അസഹിഷ്ണുതയോടെയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പി ആർ വർക്കിലൂടെ കെട്ടിപ്പൊക്കിയ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യാജ ബിംബം വടകരയിൽ തകർന്നുവീണതോടെ, പരാജയഭീതി പൂണ്ട സിപിഎം ‘ലക്ഷ്യം മാർഗ്ഗത്തെ നീതീകരിക്കും’ എന്ന ഹീന തത്വശാസ്ത്രം പ്രയോഗവൽക്കരിക്കുകയായിരുന്നു. അതിന് തീർത്തും അനുകൂലമായ സമീപനമാണ് നിയമപാലകരിൽ നിന്നുണ്ടായത്.

സിപിഎം, സംഘപരിവാറിനെ പോലും നാണിപ്പിക്കും വിധം വർഗീയത ഇളക്കി വിടാനാണ് വടകരയിൽ ശ്രമിച്ചത്. അശ്ലീല വീഡിയോ നിർമ്മിച്ചു എന്ന ആരോപണം നിലത്തെത്തും മുമ്പേ ചീറ്റിപ്പോയതിനെ തുടർന്നാണ് ‘കാഫിർ’ പ്രയോഗവുമായി എത്തിയത്. മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ പി കെ കാസിമിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ട് ഉപയോഗിച്ച് കലാപത്തിനാണ് സിപിഎം ശ്രമിച്ചത്. തീർത്തും നിരപരാധിയായ ആ ചെറുപ്പക്കാരൻ പോലീസിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല, തുടർന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്ക്രീൻഷോട്ട് സത്യമാണെന്ന് തെളിയിക്കുന്നവർക്ക് മുസ്ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പത്തുലക്ഷം ഇനാം പ്രഖ്യാപിച്ചെങ്കിലും അതേറ്റെടുക്കാൻ സിപിഎം തയ്യാറായില്ല. ഇപ്പോഴും മുൻ എംഎൽഎ കെ കെ ലതിക പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടില്ല.

യു.ഡി. വൈ.എഫ് നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. കുറ്റവാളികളെ പിടികൂടുമെന്ന് അധികാരികൾ ഉറപ്പു നൽകിയെങ്കിലും അത് ജലരേഖയായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയുടെ നേതൃത്വത്തിൽ കേസുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് യുഡിഎഫും മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും സ്വീകരിച്ചു വരുന്നത്. അക്കാര്യത്തിൽ ഏതറ്റം വരെ പോകാനും മുസ്‌ലിം യൂത്ത് ലീഗ് ഒരുക്കമാണ്. ആയതിനാൽ ‘കാഫിർ’ പ്രയോഗത്തിന് പിന്നിലെ ദു:ശക്തികളെ പുറത്തു കൊണ്ടു വരുന്നതിൽ സത്വര നടപടി ഉണ്ടാകണം എന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
അതോടൊപ്പം തെരഞ്ഞെടുപ്പ് ഫലത്തിൽ വിറളി പൂണ്ട് സിപിഎമ്മിലെ ക്രിമിനലുകൾ അക്രമത്തിനും കലാപത്തിനും കോപ്പുകൂട്ടും എന്നതാണ് മുൻ അനുഭവം.

നാടിന്റെ സമാധാനവും ശാന്തിയും പരമപ്രധാനമായി കാണുന്ന പ്രസ്ഥാനം എന്നുള്ള നിലയിൽ സർവ്വകക്ഷി യോഗം വിളിക്കാൻ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. നാടിന്റെ സമാധാനം ഉറപ്പുവരുത്താൻ വടകരയിൽ എത്രയും പെട്ടെന്ന് ജില്ലാ കലക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിക്കണം എന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി യോഗം അധികാരികളോട് ആവശ്യപ്പെടുന്നു. യോഗത്തിൽ ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ റഷീദ് പ്രമേയം അവതരിപ്പിച്ചു. എ ഷിജിത്ത് ഖാൻ അനുവാദകനായി.

Continue Reading

kerala

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്

Published

on

തിരുവനന്തപുരം: കാലാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ മത്സ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും പ്രത്യേക നിര്‍ദേശം.

വരും ദിവസങ്ങളിലും ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാലാണ് ഇനിയൊരു അറിയിപ്പ് വരെ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് കർശനമായി പാലിക്കനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതാണ്.

Continue Reading

crime

പരിശോധന ഫലവും ഫയലുകളും പൂഴ്ത്തി ഒത്താശ ചെയ്യുന്നു; ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ അടിമുടി ക്രമക്കേടെന്ന് വിജിലൻസ്

ഹോട്ടൽ ഉടമകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്

Published

on

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 67 ഓഫീസുകളിൽ പരിശോധന നടത്തി. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിലവാരം കുറഞ്ഞ ഭക്ഷ്യ ഉല്പാദകരെ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും നടപടി ഒഴിവാക്കാൻ പരിശോധനാഫലവും ഫയലുകളും പൂഴത്തി ഒത്താശ ചെയ്യുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. റാന്നി ഭക്ഷ്യ സുരക്ഷാ ഓഫീസിൽ വിജിലൻസ് പരിശോധനയ്‌ക്കെത്തിയപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി. തുടർനടപടികൾക്കായി വിശദമായ റിപ്പോർട്ട് നൽകാൻ വിജിലൻസ് നീക്കം.

ഹോട്ടൽ ഉടമകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ ഭക്ഷ്യ സുരക്ഷ സർക്കിൾ ഓഫീസുകളിലെ ഓഫീസ് അറ്റന്റന്റ്‌ ആണ് പണം വാങ്ങിയതായി കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചെറുകിട ഹോട്ടലുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പരിശീലനം ചില ജില്ലകളില്‍ വന്‍കിട ഹോട്ടലുകളിലെ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Continue Reading

Trending