Connect with us

kerala

പരാതി പിന്‍വലിക്കാന്‍ ഡി.വൈ.എഫ്.ഐ നേതാവ് പണം വാഗ്ദാനം ചെയ്തു

പരാതി പിന്‍വലിച്ചാല്‍ ക്വാറി ഉടമയില്‍നിന്ന് പണം വാങ്ങി നല്‍കാമെന്ന് വൈശാഖന്‍ പറയുന്ന വീഡിയോ പുറത്തുവന്നു.

Published

on

ഡി.വൈ.എഫ്.ഐ നേതാവ് എന്‍വി വൈശാഖനെതിരെ വീണ്ടും ആരോപണം. വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരെ പരാതി നല്‍കിയ ആള്‍ക്ക് പണം വാഗ്ദാനം ചെയ്ത വീഡിയോ പുറത്തുവന്നു. പരാതി പിന്‍വലിച്ചാല്‍ ക്വാറി ഉടമയില്‍നിന്ന് പണം വാങ്ങി നല്‍കാമെന്ന് വൈശാഖന്‍ പറയുന്ന വീഡിയോ പുറത്തുവന്നു. പരാതിക്കാരന്‍ അജിത് കൊടകരയ്ക്കാണ് പണം വാഗ്ദാനംചെയ്തത്.

ക്വാറിക്കെതിരെ തനിക്കുള്ള പരാതി അജിത് പറയുമ്പോള്‍, അതൊക്കെ എന്തെങ്കിലുമാവട്ടേയെന്നും നീ എന്താണ് ഉദ്ദേശിക്കുന്നതെന്നും വൈശാഖന്‍ ചോദിക്കുന്നു. താന്‍ ഒന്നും ഉദ്ദേശിക്കുന്നില്ലെന്ന് പരാതിക്കാരന്‍ വ്യക്തമാക്കുമ്പോള്‍, നീ പൈസയുടെ കാര്യം പറയൂ എന്ന് വൈശാഖന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.

അതേസമയം, തന്റെ സുഹൃത്തായ ക്വാറി ഉടമയ്ക്കുവേണ്ടി അഭിഭാഷകനെന്ന നിലയില്‍ മധ്യസ്ഥചര്‍ച്ച നടത്തിയെന്നാണ് വൈശാഖന്റെ വിശദീകരണം. അതിനപ്പുറം സാമ്പത്തിക ഇടപാടിന് താന്‍ ഇടനില നിന്നിട്ടില്ലെന്നും വൈശാഖന്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പുള്ള വീഡിയോയാണ് പുറത്തുവന്നത്. ഡി.വൈ.എഫ്.ഐയിലെ വനിതാ നേതാവിന്റെ പരാതിയില്‍ സംഘടനാതലത്തില്‍ നടപടി നേരിടുന്നയാളാണ് എന്‍വി വൈശാഖന്‍.

 

kerala

ലഹരിക്കേസ് സംഭവത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാർട്ടിൻ

Published

on

ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ. കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഹാ..ഹാ..ഹി..ഹു എന്നാണ് പ്രയാഗ മാർട്ടിൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെന്നാണ് വിലയിരുത്തൽ.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള 8 ജില്ലകളിലാണ് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള 8 ജില്ലകളിലാണ് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ കനക്കുമെന്ന് കാലാവസസ്ഥ കേന്ദ്രം അറിയിച്ചു. നിലവിലെ ചക്രവാതചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. ഇതോടെ മഴ കനക്കാനാണ് സാധ്യത. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

kerala

ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും മുറിയിലെത്തിയത് ലഹരി പാര്‍ട്ടിക്ക്

ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ഹോട്ടലില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ ഇന്നലെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.

Published

on

ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓംപ്രകാശിന്റെ മുറിയിലെത്തിയത് ലഹരിപാര്‍ട്ടിക്ക്. താരങ്ങളെ ഉടന്‍ ചോദ്യം ചെയ്യും. ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ഹോട്ടലില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ ഇന്നലെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ലഹരി ഇടപാടില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. അതിനിടെ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചു. ഇരുവര്‍ക്കും പൊലീസ് ഉടന്‍ നോട്ടീസ് നല്‍കും.

ലഹരി ഇടപാടിന്റെ ഭാഗമായാണോ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓംപ്രകാശിന്റെ മുറിയിലെത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒപ്പം പിടിയിലായ ഷിഹാസില്‍നിന്ന് കൊക്കെയ്ന്‍ പിടികൂടിയിരുന്നു. ലഹരിവസ്തുക്കള്‍ കൈവശംവച്ചതിനെ തുടര്‍ന്ന് ഇരുവരെയും പൊലാസ് അറസ്റ്റ് ചെയിതിരുന്നു.

Continue Reading

Trending