kerala

ലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്‍

By webdesk18

November 27, 2025

തിരുവനന്തപുരം: പിഎം ശ്രീ പോലെ ലേബര്‍ കോഡും എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ മാറ്റിവച്ച പിഎം ശ്രീയിലാണ് ഒപ്പിട്ടത്. മുഖ്യമന്ത്രി ബിജെപിയെ പേടിച്ചാണ് ഭരിക്കുന്നത്. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അതുതന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മരുന്ന് എന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീല്‍ ഉണ്ട്, അതിനെ കാര്‍ക്കശ്യം നിറഞ്ഞ മതേതര നിലപാട് കൊണ്ട് മറികടക്കും. യുഡിഎഫ് എങ്ങനെയെങ്കിലും ജയിക്കണമെന്നാണ് നിഷ്പക്ഷരായ ജനങ്ങള്‍ പോലും ആഗ്രഹിക്കുന്നത്.- വി.ഡി സതീശന്‍ പറഞ്ഞു.