kerala
ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അഭിഭാഷകന്: വാങ്ങിയത് ഫീസെന്ന് മൊഴി
കൊടുക്കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിതെന്നുമാണ് ഇയാള്‍ നല്കിയ മൊഴി.

കൊച്ചി: ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷകന് സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ െ്രെകംബ്രാഞ്ച് ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു സൈബി ജോസിനോട് പൊലീസ് നിര്‍ദേശിച്ചത്. അതുപ്രകാരം ഇന്ന് കമ്മീഷണ് ഓഫീസിലെത്തുമെന്ന് പൊലീസ് അറിയിച്ചെങ്കിലും കളമശേരിയിലെ െ്രെകംബ്രാഞ്ച് ഓഫീസില്‍ വച്ച് ചോദ്യം ചെയ്തെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
ഹൈക്കോടതി വിജിലന്‍സിന് മുന്‍പാകെ നല്കിയ മൊഴിയില്‍ സൈബി ജോസ് ഉറച്ചുനിന്നതായാണ് വിവരം. താന്‍ ഒരിക്കലും ജഡ്ജിക്ക് കൊടുക്കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിതെന്നുമാണ് ഇയാള്‍ നല്കിയ മൊഴി.
നേരത്തെ കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. സാക്ഷികളുടെയും സൈബിയുടെയും മൊഴിയും തമ്മില്‍ താരതമ്യപ്പെടുത്തിയ ശേഷം രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിക്കും.
india
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്

ഇടുക്കി വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്.വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല് വഴുതി കൊക്കയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം നടന്നത്.
വാഗമണ്‍ പോയി മടങ്ങുകയായിരുന്ന സംഘം . 200 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്.
നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
kerala
‘മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു’; സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് വിമര്‍ശനം
ണ്ടാം പിണറായി സര്‍ക്കാരിന്റെ പല വകുപ്പുകളും മികച്ച നിലവാരം പുലര്‍ത്തുന്നില്ലെന്നും പ്രതിനിധികള്‍ അഭിപ്രായമുന്നയിച്ചു.

മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നെന്ന് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയനെതിരെ വിമര്‍ശനം. ആഭ്യന്തരം, വനം വകുപ്പുകള്‍ സര്‍ക്കാരിന്റെ പേരു കെടുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.
ഇടത് നയത്തിന് വ്യതിയാനമുണ്ടായെന്നും സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളെ കൊണ്ടുവരാനുള്ള നീക്കം അതിന് ഉദാഹരണമാണെന്നും പ്രതിനിധികള്‍ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി.
കോതമംഗലത്താണ് സിപിഐ എറണാകുളം ജില്ലാ സമ്മേളനം നടക്കുന്നത്. ഇന്നും നാളെയും മറ്റന്നാളുമായാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് ഏറ്റവും ശക്തമായ വിമര്‍ശനമുയര്‍ന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പല വകുപ്പുകളും മികച്ച നിലവാരം പുലര്‍ത്തുന്നില്ലെന്നും പ്രതിനിധികള്‍ അഭിപ്രായമുന്നയിച്ചു.
kerala
സ്കൂള്‍ സമയമാറ്റം; മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും
വൈകിട്ട് 4.30 ന് മന്ത്രിയുടെ ചേംബറിലാണ് യോഗം.

സ്കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് 4.30 ന് മന്ത്രിയുടെ ചേംബറിലാണ് യോഗം. ഓരോ മാനേജ്മെന്റില്‍ നിന്നും ഒരു പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുക്കും.
ചര്‍ച്ചയില്‍ രാവിലെ 15 മിനിറ്റ് നേരത്തേ തുടങ്ങുന്നത് ഒഴിവാക്കി ഉച്ചയ്ക്ക് ശേഷം സമയം ക്രമീകരിക്കുന്നതില്‍ ആലോചിക്കാനാണ് സമസ്ത മുന്നോട്ട് വെക്കുന്ന ഒരു നിര്‍ദേശം. വേനലവധിയില്‍ മാറ്റം വരുത്തി പഠന സമയം ഉറപ്പാക്കാമെന്നതടക്കം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും.
സമയമാറ്റം സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഉണ്ടായ സാഹചര്യം യോഗത്തില്‍ വിശദീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
-
india3 days ago
ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ കണ്ണില്‍ കണ്ടതിനേക്കാള്‍ അപ്പുറമെന്തോ ഉണ്ട്; കോണ്‍ഗ്രസ്
-
kerala3 days ago
‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
-
News3 days ago
യുദ്ധക്കുറ്റം ആരോപിച്ച് രണ്ട് ഇസ്രാഈലികളെ ബെല്‍ജിയന്‍ പോലീസ് ചോദ്യം ചെയ്തു
-
kerala3 days ago
വി.എസിന് വിട; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു
-
india3 days ago
ബിഹാര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് പൗരത്വത്തെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍
-
india3 days ago
പുതിയ കാറിന്റെ റീല്‍ ചിത്രീകരണത്തിനായി ഹൈവേ തടഞ്ഞു; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഛത്തീസ്ഗഢ് ഹൈക്കോടതി
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ വര്‍ധന; പവന് 840 രൂപ കൂടി
-
Film3 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്