kerala

ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുട്ടിയെ കിണറ്റില്‍ എറിഞ്ഞത് മാതാവെന്ന് മൊഴി

By webdesk18

June 18, 2025

ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതി റൂറല്‍ എസ്.പിക്ക്‌മൊഴി നല്‍കി. റൂറല്‍ എസ്.പി ജയില്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെയും അമ്മാവന്‍ ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഹരികുമാര്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

എന്നാല്‍ ശ്രീതു ഈ ആരോപണം ശക്തമായി നിഷേധിച്ചു. നേരത്തെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. ആദ്യം കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.