രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു.ഇതുവരെ ഒമിക്രോണ്‍ ബാധിധതരുടെ എണ്ണം 422 കടന്നു.ഏറ്റവും കൂടുതല്‍ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.തൊട്ടുപിന്നാലെ ഡല്‍ഹി (79), ഗുജറാത്ത് (43), തെലങ്കാന (41), കേരളം (38) , തമിഴ്‌നാട് (34), കര്‍ണാടക (31), രാജസ്ഥാന്‍ (22)എന്നിങ്ങനയാണ് കേസുകള്‍.

ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞിരുന്നു.15-18 പ്രായക്കാര്‍ക്കായി ജനുവരി 3 മുതല്‍ രാജ്യവ്യാപകമായി കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

അതെസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,987 കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതര്‍ 3,47,86,802 ആയി.