ബൈക്കില്‍ നിന്നും തെറിച്ച് തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം.മണര്‍കാട് കാവുംപടി തെക്കേ കുന്നില്‍ അരവിന്ദ് ടിസി(22) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മാലം ജംഗ്ഷനിലെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് യുവാവ് പത്തടി താഴെയുള്ള തോട്ടിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

എന്നാല്‍ രാത്രി ആയതു കൊണ്ട് തന്നെ അപകടവിവരം ആരും അറിഞ്ഞില്ല. രാവിലെയോടെയാണ് അപകട വിവരം പുറത്തുവരുന്നത്. രാവിലെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു.