Connect with us

kerala

സി.പി.എമ്മിന് കോവിഡ് വ്യാപനത്തേക്കാള്‍ പ്രധാനമാണ് പാര്‍ട്ടി,സമ്മേളനം നിര്‍ത്തിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?-വിഡി സതീഷന്‍

തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എം.എല്‍.എയ്ക്ക് ഉള്‍പ്പെടെ കോവിഡ് ബാധിച്ചു. എന്നിട്ടും സമ്മേളനം നിര്‍ത്തിവച്ചില്ല.

Published

on

സി.പി.എമ്മിന് കോവിഡ് വ്യാപനത്തേക്കാള്‍ പ്രധാനമാണ് പാര്‍ട്ടി പരിപാടികളും തിരുവാതിരക്കളിയുമെന്ന കനത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍.സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം അവരുടെ പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരകളിയുമായി മുന്നോട്ടു പോകുകയാണ്. പ്രതിപക്ഷമാകട്ടെ പ്രഖ്യാപിച്ച സമര പരിപാടികള്‍ പോലും മാറ്റിവച്ചു. കോവിഡ് തുടങ്ങിയ കാലത്ത് അതിര്‍ത്തിയില്‍ തമ്പടിച്ച സാധാരണക്കാര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യാന്‍ പോയ കോണ്‍ഗ്രസ് എം.പിമാരെയും എം.എല്‍.എമാരെയും മരണത്തിന്റെ വ്യാപാരികള്‍ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ഇനി എന്താണ് പറയാനുള്ളത്? വിഡി കുറ്റപ്പെടുത്തി.

സി.പി.എമ്മിന് കോവിഡ് വ്യാപനത്തേക്കാള്‍ പ്രധാനമാണ് പാര്‍ട്ടി പരിപാടികളും തിരുവാതിരക്കളിയും. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എം.എല്‍.എയ്ക്ക് ഉള്‍പ്പെടെ കോവിഡ് ബാധിച്ചു. എന്നിട്ടും സമ്മേളനം നിര്‍ത്തിവച്ചില്ല. സമ്മേളനം നിര്‍ത്തിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? 250 പേരുമായി ഇപ്പോഴും സമ്മേളനം നടത്തുകയാണ്. 50 പേരില്‍ കൂടുതല്‍ കൂടിയാല്‍ നടപടി എടുക്കുമെന്ന് ജ്ല്ലാ കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരികള്‍? വിഡി സതീഷന്‍ പറഞ്ഞു.

അതെസമയം കെ- റെയില്‍ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആശങ്കകളെല്ലാം ശരിവയ്ക്കുന്നതാണ് ഡി.പി.ആര്‍.നിയമ വിരുദ്ധമായാണ് സര്‍ക്കാര്‍ കെ- റെയില്‍ എന്നു രേഖപ്പെടുത്തി കല്ലിട്ടത്. നിയമം ലംഘിച്ചത് സര്‍ക്കാരാണ്, അല്ലാതെ കല്ല് പിഴുതെറിഞ്ഞവരല്ല പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

രാജസ്ഥാന്‍ ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ.

Published

on

രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന്‍ ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ. നവംബര്‍ 28ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് സംസ്‌കരിച്ചു.

പിതാവ്: വസന്തന്‍ (ഓട്ടോ ഡ്രൈവര്‍, കൊല്ലന്‍ചിറ). മാതാവ്: സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അഞ്ചരക്കണ്ടി). വസന്തന്‍-സിന്ധു ദമ്പതികളുടെ ഏക മകളാണ് പൂജ.

 

Continue Reading

kerala

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം; എസ്.ഐ.ആറും പി.എം.ശ്രീയും ചര്‍ച്ച ചെയ്യണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.

Published

on

എസ്.ഐ.ആർ, പി.എം ശ്രീ, ലേബർ റൂൾ എന്നീ ഗൗരവപരമായ പ്രശ്‌നങ്ങൾ ഈ ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ സമീപ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. അവരുടെ വിശ്വാസപരമായ സ്വാതന്ത്രത്തെയും നിലനിൽപ്പിനെ തന്നെയും അപകടപ്പെടുത്തുന്ന വിധത്തിലുള്ള സംഭവവികാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.

കേന്ദ്ര ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ആയുധമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. അതുപോലെ തന്നെ യൂണിഫോം സിവിൽ കോഡ് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്. പല സ്ഥലങ്ങളിലും നിയമം പാസാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭരണഘടനക്ക് ഉപരിയായുള്ള അധികാരങ്ങൾ പ്രയോഗിക്കുന്ന ഭരണകൂടങ്ങൾ ആയി ഇത്തരം സംസ്ഥാനങ്ങൾ മാറിക്കഴിഞ്ഞിട്ടുണ്ട്. പാർലമെന്റ് നടപടിക്രമങ്ങളിൽ പോലും നാടകീയതയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഗൗരവപരമായി സഭയെ കാണുന്നതിനു പകരം ചരിത്രത്തിൽ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലത്ത വിധത്തിൽ ശീതകാല സെഷന്റെ ദിവസങ്ങൾ കുറച്ചിരിക്കുകയാണ്. ഈ ഗവൺമെന്റിന് യാഥാർഥ്യബോധം ഇല്ലെന്ന് മാത്രമല്ല അവർ ചെയ്തുകൊണ്ടിരിക്കുന്ന ദുഷ്‌ചെയ്തികൾ തുടരാനും കൂടുതൽ അപകടങ്ങളിലേക്കും തങ്ങളുടെ താൽപര്യങ്ങളിലേക്കും രാജ്യത്തെ മാറ്റിയെടുക്കാനുമുള്ള രാഷ്ട്രീയ ദുഷ്ടബുദ്ധിയാണ് ഗവൺമെന്റ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

Continue Reading

kerala

എസ്.ഐ.ആര്‍; രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.വി അബ്ദുല്‍വഹാബ് എം.പി

നിലവിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്.ഐ.ആർ സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്.

Published

on

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി. നിലവിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്.ഐ.ആർ സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. ഈ ഘട്ടത്തിൽ എസ്.ഐ.ആർ ആരംഭിക്കുന്നത് വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനും, തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനും, വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന്അദ്ദേഹം നോട്ടീസിൽ പറഞ്ഞു. സുതാര്യത, നിഷ്പക്ഷത, ജനാധിപത്യ പ്രക്രിയയുടെ സുഗമമായ നടത്തിപ്പ് എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ തിടുക്കത്തിൽ നടത്തുന്ന ഈ പ്രക്രിയ മാറ്റി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending