മലയാളത്തിലെ സൂപ്പര്‍ താരം മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെ നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

നടന് കോവിഡ് സ്ഥിരീകരിച്ചതോടെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. അദ്ദേഹം ആരോഗ്യവാനാണെന്ന് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നു