അഹമ്മദാബാദ്:വൃക്കയുടെ കല്ല് എടുത്ത് മാറ്റാൻ ചെന്ന രോഗിയുടെ വൃക്ക എടുത്ത് മാറ്റിയ സംഭവത്തിൽ ആശുപത്രിക്ക് പിഴയിട്ട് ഗുജറാത്ത് ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ.  11. 23 ലക്ഷം രൂപയാണ്  ബാലസിനോറിലെ കെ എം ജി ജനറൽ ആശുപത്രിക്ക് പിഴയായി ചുമത്തിയത്.

2012 ലാണ് സംഭവം.വൃക്കയിലെ കല്ല് എടുത്ത് മാറ്റാൻ വേണ്ടി ഗേത ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നും ദേവേന്ദ്ര ബായ് റാവൽ ആശുപത്രിയെ സമീപിച്ചത്.  ഇയാൾ 2011ൽ പരിശോധന നടത്തിയപ്പോൾ വൃക്കയിൽ കല്ല് കണ്ടെത്തിയിരുന്നു.  ശേഷം ഒരു കൊല്ലത്തിനു ശേഷം 2012ൽ ഇയാൾ വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ വേണ്ടി ആശുപത്രിയിൽ എത്തുകയും ആശുപത്രി അധികൃതർ കല്ലിനു പകരം വൃക്ക എടുത്തുമാറ്റുകയും ചെയ്തു.

ഇതിനെ തുടർന്ന് നാലു മാസങ്ങൾക്ക് ശേഷം ഇയാൾ മരിച്ചു. തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ഉപഭോക്ത തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയും കോടതി ആശുപത്രിയുടെ ഭാഗത്ത് തെറ്റ് ഉണ്ടെന്നു കണ്ടെത്തി നഷ്ടപരിഹാരം വിധിക്കുകയും ആയിരുന്നു.