Connect with us

kerala

‘2016 മുതല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയായിരുന്നു’- വി.ഡി സതീശന്‍

ഉമ്മന്‍ ചാണ്ടിക്കെതിരായ സാമ്പത്തിക, ലൈംഗിക ആരോപണങ്ങള്‍ വ്യാജമാണെന്നും പണം വാങ്ങി നിര്‍മ്മിച്ച കത്തില്‍ നിന്നാണ് അത് തുടങ്ങിയതെന്നുമുള്ള ഗൗരവതരമായ കണ്ടെത്തലാണ് സി.ബി.ഐ റിപ്പോര്‍ട്ടിലുള്ളത്

Published

on

തിരുവനന്തപുരം; സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോടതി അംഗീകരിച്ച സി.ബി.ഐ റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന വിചിത്രമായ വാദമാണ് അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 2016 മുതല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയായിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരായ സാമ്പത്തിക, ലൈംഗിക ആരോപണങ്ങള്‍ വ്യാജമാണെന്നും പണം വാങ്ങി നിര്‍മ്മിച്ച കത്തില്‍ നിന്നാണ് അത് തുടങ്ങിയതെന്നുമുള്ള ഗൗരവതരമായ കണ്ടെത്തലാണ് സി.ബി.ഐ റിപ്പോര്‍ട്ടിലുള്ളത്. അതാണ് കോടതി അംഗീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2016ല്‍ അധികാരത്തില്‍ വന്ന് മൂന്നാം ദിവസം പരാതിക്കാരിയുമായി മുഖ്യമന്ത്രി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിന് അവസരം ഒരുക്കിക്കൊടുത്തത് ദല്ലാള്‍ നന്ദകുമാറാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അധികാരത്തില്‍ നിന്നും അവതാരങ്ങളെ മാറ്റി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അധികാരത്തിലെത്തി മൂന്നാം ദിവസമാണ് ദല്ലാള്‍ നന്ദകുമാറുമായി കൂടിക്കാഴ്ച നടത്തിയത്. ഇടയ്ക്കിടയ്ക്ക് പണം വാങ്ങി പറയുന്ന ആളുകളുടെ പേരുകള്‍ പരാതിക്കാരി കൂട്ടിച്ചേര്‍ത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗണേഷ് കുമാറിന്റെ പി.എ ജയിലില്‍ പോയി വാങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയെ ഏല്‍പ്പിച്ചു. പിന്നീട് നന്ദകുമാര്‍ 50 ലക്ഷം രൂപ നല്‍കിയാണ് കത്ത് സംഘടിപ്പിച്ചത്. ആ പണം നല്‍കിയത് സി.പി.എമ്മാണ്. പത്ത് കോടി നല്‍കാമെന്ന് നേരത്തെ തന്നെ ജയരാജന്‍ വാഗ്ദാനം നല്‍കിയിരുന്നതാണ്. ആ വ്യജ കത്തിന് പുറത്താണ് അന്വേഷണം നടത്തിയത്. നിരവധി പൊലീസ് സംഘങ്ങള്‍ അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്താനായില്ല. എന്നിട്ടും അരിശം തീരാതെയാണ് 20121ലെ തെരഞ്ഞെടുപ്പിന് മുന്‍പ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ഈ കത്ത് വ്യാജ നിര്‍മ്മിതിയാണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പെടുത്താന്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടിലുള്ള ആ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

റൂള്‍ 285 അനുസരിച്ച് മൂന്ന് ഗുരുതര അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ചത്. എ.ഐ ക്യാമറയില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് പി.സി വിഷ്ണുനാഥും ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് സംബന്ധിച്ച് മാത്യൂ കുഴല്‍നാടനും കെ ഫോണിനെ കുറിച്ചുള്ള ആരോപണങ്ങള്‍ റോജി എം. ജോണുമാണ് ഉന്നയിച്ചത്. പക്ഷെ അവ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും സനല്‍കിയത്. ഏഴ് മാസമായി ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാത്ത മുഖ്യമന്ത്രി നിയമസഭയില്‍ അവ്യക്തമായ മറുപടിയെങ്കിലും നല്‍കിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ശത്രുതാമനോഭാവത്തോടെ പ്രതിപക്ഷത്തോടെ പെരുമാറുകയും ചെയ്യുന്ന സര്‍ക്കാരാണിതെന്ന് നാല് വിഷയങ്ങളിലൂടെയും തെളിയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ പൊട്ടിത്തെറിയായിരുന്നു മറുപടി. ഇപ്പോള്‍ ആ പൊട്ടിത്തെറിയൊക്കെ പോയി. ദുര്‍ബലമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. വിജിലന്‍സ് കോടതി ചവച്ച് തുപ്പിയ വിഷയമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞങ്ങള്‍ വിജിലന്‍സ് കോടതിയിലൊന്നും പോയിട്ടില്ല. ഇവര്‍ തന്നെയാണ് വിജിലന്‍സ് കോടതിയില്‍ ആളിനെ വിട്ടത്. അതുപോലെ അവര്‍ ഹൈക്കോടതിയിലും പോയിട്ടുണ്ട്. നിലവില്‍ എ.ഐ ക്യാമറ അഴിമതിയിലാണ് യു.ഡി.എഫ് കോടതിയെ സമീപിച്ചിരിക്കുന്നത്. കെ ഫോണ്‍ അഴിമതിയില്‍ കോടതിയെ സമീപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മാസപ്പടി വിഷയത്തില്‍ യു.ഡി.എഫ് നിയപരമായ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് കിടക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും മറുപടിയെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

ഏഴ് വര്‍ഷമാണ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത്. ഉമ്മന്‍ ചാണ്ടി നീതിമാനായിരുന്നെന്ന് ഭരണപക്ഷത്തെ കൊണ്ട് പറയിക്കാന്‍ സാധിച്ചു. ഇന്‍കം ടാക്‌സ് ഇന്ററീം ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് സത്യമാണെങ്കില്‍ എത്ര മോശം ഓഫീസാണ് മുഖ്യമന്ത്രിയുടേതെന്ന് അദ്ദേഹം ചോദിച്ചു.

വിജയനും സതീശനും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. നന്ദകുമാര്‍ വന്നാലും നിങ്ങള്‍ വന്നാലും ഞാന്‍ ഇരിക്കാന്‍ പറയും. കടക്ക് പുറത്തെന്ന് ആരോടും പറയില്ല. ഞങ്ങള്‍ രണ്ടു പേരും രണ്ട് ധ്രുവങ്ങളിലാണ്. പിണറായി വിജയനും വി.ഡി സതീശനും തമ്മില്‍ ഒരു താരതമ്യവുമില്ല. സ്വഭാവം കൊണ്ടും രീതി കൊണ്ടും രണ്ട് ധ്രുവങ്ങളിലുള്ളവരാണ്. മതില് മറിച്ചിടുന്നത് പോലുള്ള പിണറായി വിജയന്റെ വര്‍ത്തമാനമായി മാത്രം ഇതിനെ കരുതിയാല്‍ മതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് തുടരുന്നു; ഇതുവരെ 25 ലക്ഷം പേര്‍ ദര്‍ശനം നടത്തി

ഇന്നലെ 65,632 പേര്‍ ദര്‍ശനത്തിനെത്തി. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും തിരക്ക് കുറവും ഇന്നലെയായിരുന്നു.

Published

on

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് തുടരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് തിരക്ക് വര്‍ധിച്ചത്. ഇന്ന് 12 മണി വരെ ദര്‍ശനം മാത്രം നടത്തിയത് അര ലക്ഷം പേരാണ്. ഇതുവരെ ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം പിന്നിട്ടൂ.

ഇന്നലെ 65,632 പേര്‍ ദര്‍ശനത്തിനെത്തി. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും തിരക്ക് കുറവും ഇന്നലെയായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷത്തി പതിനായിരത്തിലധികം ഭക്തരെത്തി.

അതേസമയം, കാനനപാതകളിലൂടെ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ ഒരു ലക്ഷത്തിലധികം ഭക്തര്‍ വിവിധ കാനന പാതകളിലൂടെ ദര്‍ശനം നടത്തി. മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി ഘോഷയാത്ര ഈ മാസം 23 ന് ആറന്മുള ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 26 ന് സന്നിധാനത്തെത്തും 27നാണ് മണ്ഡല പൂജ.

 

 

Continue Reading

kerala

‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; പാര്‍ട്ടിയിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യും’ -വിഡി സതീശന്‍

മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും പാര്‍ട്ടിയിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല. നിയമസഭ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഇതിനേക്കാള്‍ കഠിനാധ്വാനം വേണം. അത് പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും അവരെ ഏല്‍പ്പിച്ച ഉത്തരവദിത്തം ഭംഗിയായി ചെയ്യും. ആ ആത്മവിശ്വാസമുണ്ടെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

ഞങ്ങള്‍ ആരെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരു അഭിപ്രായപ്രകടനം ആരും നടത്തേണ്ടതില്ല. കോണ്‍ഗ്രസിലേക്ക് ആരെ കൊണ്ടുവരണമെന്ന് കെപിസിസിയാണ് തീരുമാനിക്കുക. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു; സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍

അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു.

Published

on

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു. ഷോളയൂര്‍ സ്വര്‍ണ്ണപിരിവില്‍ സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഐ.സി.ഡി.എസ് എന്നിവരോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിട്ടുണ്ട്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഥിരമായി കുഞ്ഞ് മരിക്കുന്ന കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കായി സുമിത്രയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഇത്തവണ മാര്‍ച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ആറുമാസമായപ്പോള്‍ പ്രസവം നടന്നു, കുഞ്ഞ് മരിച്ചു.

യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സുമിത്രയെ വിശദ പരിശോധനയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

 

 

Continue Reading

Trending