EDUCATION
ദേശീയതലത്തിൽ തുടർച്ചയായി മികച്ച റാങ്കുകൾ നേടി ‘ഇലാൻസ്’ വിദ്യാർത്ഥികൾ

അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ട്സ് (എസിസിഎ) പരീക്ഷയിൽ ദേശീയതലത്തിൽ തുടർച്ചയായി മികച്ച റാങ്കുകൾ കരസ്ഥമാക്കി കോഴിക്കോട്ടെ പ്രമുഖ കോമേഴ്സ് പരിശീലന കേന്ദ്രമായ ‘ഇലാൻസ്’. ഇക്കഴിഞ്ഞ സെപ്തംബറിൽ നടന്ന എ.സി.സി.എ പരീക്ഷയിലാണ് ഇവിടെയുള്ള വിദ്യാർത്ഥികൾ ഒന്നും രണ്ടും ആൾ ഇന്ത്യാ റാങ്കുകൾ നേടിയിരിക്കുന്നത്.
2024 മാർച്ചിലും 2023 ഡിസംബറിലും നടന്ന പരീക്ഷകളിലും ഇവിടത്തെ വിദ്യാർത്ഥികൾ 1000 പ്ലസ് പാസ് വിജയത്തിന് അർഹരായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന ACCA പരീക്ഷകളിൽ 34 വേൾഡ് റാങ്കുകളും 62 നാഷണൽ റാങ്കുകളും നേടിയ ‘ഇലാൻസ്’ നേരത്തെതന്നെ ഒമ്പത് വിഷയങ്ങളിൽ അഞ്ചിലും അഖിലേന്ത്യാതലത്തിൽ റാങ്കുകൾ കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞതവണ ഫിനാൻഷ്യൽ മാനേജ്മെന്റിൽ 200-പ്ലസ്, ടാക്സേഷൻ, ഫിനൻഷ്യൽ റിപ്പോർട്ടിംഗ്, അഡ്വാൻസ്ഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നി വിഷയങ്ങളിൽ 100-പ്ലസ് വിജയം നേടിയ ഇലാൻസ് 2023ൽ അഖിലേന്ത്യതലത്തിൽ ഒമ്പത് വിഷയങ്ങളിൽ അഞ്ചെണ്ണത്തിലും ഒന്നാംറാങ്കുകൾ നേടിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ള പഠനകേന്ദ്രങ്ങൾക്ക് ACCA നൽകിവരുന്നതും, ഇന്ത്യയിൽ അപൂർവ്വം ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് മാത്രം ലഭിച്ചതുമായ ‘പ്ലാറ്റിനം അപ്രൂവൽ’ കരസ്ഥമാക്കിയ ഈ സ്ഥാപനത്തിന് നിലവിൽ കോഴിക്കോട്, കൊച്ചി, മുംബൈ, ന്യൂഡൽഹി, യു.എ.ഇ എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്.
കൊമേഴ്സ് പരിശീലന രംഗത്ത് ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെകൂടി സഹായത്തോടെ നടപ്പാക്കിയ പുത്തൻ ആശയങ്ങളായ പദ്ധതികളൊടൊപ്പം ഒന്നര പതിറ്റാണ്ട് കാലത്തെ അധ്യാപന പരിചയമുള്ളവരും ACCA വേൾഡ് റാങ്ക് ഹോൾഡർമാരുമാരായ ഫാക്കൽട്ടികളും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനവും ചേർന്ന് ലഭ്യമാക്കിയതാണ് ഈ നേട്ടങ്ങളെന്ന് ‘ഇലാൻസ്’ സി ഇ ഒ പി വി ജിഷ്ണു പറഞ്ഞു.
റാങ്ക് ജേതാക്കളായ ഫാത്തിമത്ത് സൈഫയെയും ആഡ്രൂസ് ജോണിയെയും അഭിനന്ദിക്കുന്നതിനായി കോഴിക്കോട് കാമ്പസിൽ നടന്ന ചടങ്ങിൽ ‘ഇലാൻസ്’ ഓപ്പറേഷണൽ മേധാവി കെ എസ് മിഥുൻ അധ്യക്ഷതവഹിച്ചു. ഫാക്കൽട്ടികളായ അക്ഷയ് ലാൽ, അരുൺ കുമാർ, അലൻ ബിജു എന്നിവർ അനുമോദന പ്രസംഗം നടത്തി. റാങ്ക് ജേതാക്കൾക്ക് പുറമെ രക്ഷകർത്താകളും സംസാരിച്ചു. അശ്വൻ വി സംഗീത് സ്വാഗതവും രാഹുൽ എൻ കെ നന്ദിയും പറഞ്ഞു.
Education
പരീക്ഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം
പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.

തിരുവനന്തപുരം: പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര്‍ 10നും 20നും ഇടയില്‍ ക്ലാസ് പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.
എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്‍.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്‍. ബാധകമാക്കിയിട്ടുള്ളത്.
EDUCATION
കനത്ത മഴ: രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം∙ കനത്ത മഴയെ തുടര്‍ന്ന് കാസർകോട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതതു ജില്ലാ കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ (ബുധനാഴ്ച) റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുൻപ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രഫഷനൽ, സർവകലാശാല, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.
ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധൻ) കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്‌സി, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
EDUCATION
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് നാളെ (25-07-2025) 10 മണി മുതല്‍ പ്രസിദ്ധീകരിക്കും.

പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് നാളെ (25-07-2025) 10 മണി മുതല്‍ പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in ലെ ട്രാന്‍സ്ഫര്‍ അലോട്മെന്റ് റിസള്‍ട്ട് ലിങ്കിലൂടെ പരിശോധിക്കാം.
നാളെ മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി. അലോട്മെന്റ് ലഭിച്ചവര്‍ നിലവില്‍ ചേര്‍ന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സമീപിക്കാം. അലോട്മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്‌കൂളില്‍നിന്നു നല്‍കും. അതേ സ്‌കൂളില്‍ മറ്റൊരു വിഷയത്തില്‍ അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം സ്‌കൂള്‍ അധികൃതര്‍ ക്രമപ്പെടുത്തും.
മറ്റൊരു സ്‌കൂളില്‍ അലോട്മെന്റ് ലഭിച്ചവര്‍ക്ക് ടി.സി., സ്വഭാവസര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമര്‍പ്പിച്ച മറ്റുരേഖകള്‍ എന്നിവ സ്‌കൂള്‍ അധികൃതര്‍ മടക്കിനല്‍കണം. അതേവിഷയത്തില്‍ തന്നെയാണ് അലോട്മെന്റ് എങ്കില്‍ അധികഫീസ് നല്‍കേണ്ടതില്ല. മറ്റൊരു സ്‌കൂളില്‍ പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കില്‍ ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നല്‍കണം.
ആദ്യം ചേര്‍ന്ന സ്‌കൂളില്‍ അടച്ച കോഷന്‍ ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ നിര്‍ബന്ധമായും മടക്കിനല്‍കണമെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്ഫര്‍ അലോട്മെന്റിനുശേഷം ബാക്കിവരുന്ന സീറ്റില്‍ 30-ന് മെറിറ്റ് അടിസ്ഥാനത്തില്‍ തത്സമയ പ്രവേശനം നടത്തും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം 29-ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
-
News2 days ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala2 days ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
kerala24 hours ago
ബാലുശേരി കോട്ട ക്ഷേത്രത്തിലും സ്വർണ മോഷണം: മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാനില്ലെന്ന് പരാതി
-
india3 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
Film3 days ago
തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
-
News2 days ago
ഇസ്രാഈലിന്റെ വഞ്ചന: ലബനാന് വലിയ പാഠം
-
Film2 days ago
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
-
kerala3 days ago
കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും