Connect with us

Football

മഞ്ഞപ്പടക്ക് ഇന്ന് ജീവന്മരണപോരാട്ടം

ഈ പോരാട്ടത്തില്‍ ചാമ്പ്യന്മാര്‍ക്കും മൂന്ന് പോയിന്റ് നിര്‍ബന്ധം. ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ബെര്‍ത്ത് ഇത് വരെ ഉറപ്പിച്ചവര്‍ ഹൈദരാബാദ് എഫ്.സി മാത്രമാണ്. ബാക്കി മൂന്ന് സ്ഥാനങ്ങള്‍ക്കായി ജംഷഡ്പ്പൂര്‍, ഏ.ടി.കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്.സി, കേരളാ ബ്ലാസ്‌റ്റേഴ്‌സ്, ബെംഗളൂരു എഫ്.സി എന്നിവരാണ് മല്‍സരിക്കുന്നത്.

Published

on

മഡ്ഗാവ്: ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ട് ജീവന്മരണ പോരാട്ടങ്ങള്‍. അഥവാ സെമി ഫൈനലുകള്‍. 7-30 ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടുമ്പോള്‍ മഞ്ഞപ്പടക്ക് വിജയവും മൂന്ന് പോയിന്റും നിര്‍ബന്ധമാണ്. രാത്രി 9-30 ന് നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി ഗോവയുമായി കളിക്കുന്നു. ഈ പോരാട്ടത്തില്‍ ചാമ്പ്യന്മാര്‍ക്കും മൂന്ന് പോയിന്റ് നിര്‍ബന്ധം. ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ബെര്‍ത്ത് ഇത് വരെ ഉറപ്പിച്ചവര്‍ ഹൈദരാബാദ് എഫ്.സി മാത്രമാണ്. ബാക്കി മൂന്ന് സ്ഥാനങ്ങള്‍ക്കായി ജംഷഡ്പ്പൂര്‍, ഏ.ടി.കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്.സി, കേരളാ ബ്ലാസ്‌റ്റേഴ്‌സ്, ബെംഗളൂരു എഫ്.സി എന്നിവരാണ് മല്‍സരിക്കുന്നത്. ഇതില്‍ കൂടുതല്‍ സാധ്യത ജംഷഡ്പ്പൂരിനാണ്. 16 മല്‍സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്തുണ്ട്. നാല് മല്‍സരങ്ങള്‍ അവശേഷിക്കുന്നതാണ് സ്റ്റീല്‍ സിറ്റിക്കാരുടെ പ്രതീക്ഷ. മൂന്നാം സ്ഥാനത്ത് 31 ല്‍ നില്‍ക്കുന്ന ബഗാന് അവസാന മല്‍സരത്തിലെ സമനില ആഘാതമായി. അവര്‍ക്ക് മൂന്ന് മല്‍സരങ്ങളാണ് ബാക്കി. നാലാമത് നില്‍ക്കുന്ന മുംബൈയും 17 മല്‍സരങ്ങളാണ് കളിച്ചിരിക്കുന്നത്. 28 പോയിന്റാണ് സമ്പാദ്യം. ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ അഞ്ചാമതാണ്. 27 പോയിന്റാണ് സമ്പാദ്യം. അവശേഷിക്കുന്നത് മൂന്ന് മല്‍സരങ്ങളാണ്. മൂന്നും ജയിച്ചാല്‍ മാത്രമാണ് സെമി ടിക്കറ്റ് കിട്ടുക. 18 മല്‍സരങ്ങളാണ് ബെംഗളൂരു കളിച്ചത്. 26 ലാണവര്‍ നില്‍ക്കുന്നത്. 19 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഒഡീഷ, ചെന്നൈയിന്‍, ഗോവ തുടങ്ങിയവര്‍ക്കൊന്നും സാധ്യതയില്ല.

അവസാന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദിനെതിരെ മനോഹരമായി കളിച്ചിട്ടും നിര്‍ഭാഗ്യമാണ് മഞ്ഞപ്പടക്ക് വിനയായത്. അല്‍വാരോ വാസ്‌ക്കസ് എന്ന സൂപ്പര്‍ താരം സുന്ദരമായ ആക്രമണ ഫുട്‌ബോളുമായി രണ്ടാം പകുതിയില്‍ കളം നിറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ദിവസമായിരുന്നില്ല അത്. നിരവധി തവണ ഷോട്ടുകള്‍ പിഴച്ചു. കോച്ച് ഇവാന്‍ വുകുമനോവിച്ച് പറയുന്നതും ഇത് തന്നെ. ഞങ്ങള്‍ നന്നായി ആ മല്‍സരം കളിച്ചു. പക്ഷേ നിര്‍ഭാഗ്യമാണ് വെല്ലുവിളി. കളിയില്‍ മികവിനൊപ്പം ഭാഗ്യവും വേണമല്ലോ- ഇതായിരുന്നു ഇന്നലെ പരിശീലനത്തിന് ശേഷം സംസാരിച്ച കോച്ചിന്റെ വാക്കുകള്‍. ഹൈദരാബാദിനെതിരെ സസ്‌പെന്‍ഷന്‍ കാരണം കളിക്കാന്‍ കഴിയാതിരുന്ന ജോര്‍ജ് പെരേര ഡയസ് ഇന്ന് കളിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തനിക്ക് മുന്നില്‍ ഇല്ല എന്നാണ് കോച്ചിന്റെ മറുപടി. ഒരു മല്‍സരത്തിലാണ് വിലക്ക്. പക്ഷേ ഇക്കാര്യത്തില്‍ സംഘാടകരുടെ തീരുമാനം കാക്കുകയാണ് കോച്ച്. പെരേര കളിക്കാതിരുന്നതാണ് ഹൈദരാബാദിനെതിരെ ബ്ലാസ്‌റ്റേഴിസന് ആഘാതമായത്. വാസ്‌ക്കസില്‍ തന്നെയാണ് ഇന്നും പ്രതീക്ഷ. അപാര മികവിലാണ് അദ്ദേഹം കളിക്കുന്നത്. കളം നിറഞ്ഞ് കളിച്ചിട്ടും അവസാന മല്‍സരത്തില്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശ അദ്ദേഹത്തില്‍ പ്രകടമാണ്. അഡ്രിയാന്‍ ലൂനയും ഇന്ന് അവസരത്തിനൊത്തുയരണം. ഹൈദരാബാദിനെതിരെ ലുന നിറം മങ്ങിയതും ടീമിനെ കാര്യമായി ബാധിച്ചിരുന്നു. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ബര്‍ത്തലോമിയോ ഓഗ്ബജേയുടെ ഗോളിലാണ് ഹൈദരാബാദ് മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ സില്‍വേരയും ഹൈദരാബാദിനായി സ്‌ക്കോര്‍ ചെയ്തപ്പോള്‍ ഇഞ്ച്വറി ടൈമില്‍ ബരാറ്റോ നേടിയ ഗോളായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മറുപടി. പക്ഷേ ഇന്നത്തെ പ്രതിയോഗികള്‍ താരതമ്യേന ദുര്‍ബലരാണ് എന്നത് ആശ്വാസമാണ്. സെമി സാധ്യത തെല്ലുമില്ലാത്ത അനിരുദ്ധ് ഥാപ്പയുടെ ചെന്നൈ. സീസണിന്റെ തുടക്കത്തില്‍ നന്നായി കളിച്ചിരുന്നു ചെന്നൈ. പക്ഷേ പിന്നിട് നിരാശപ്പെടുത്തി. അവസാന ആറ് മല്‍സരങ്ങളിലും ടീമിന് ജയിക്കാനായിരുന്നില്ല. നാല് കളികളില്‍ തോറ്റപ്പോള്‍ രണ്ട് മല്‍സരങ്ങളില്‍ സമനിലയിലായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

Published

on

വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയാവുകയും, 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാല് ടീമുകളായ സ്‌പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്‌സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല.

ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.
ലോകകപ്പ് നറുക്കെടുപ്പ് ക്രമം

Pot 1: Canada, Mexico, United States, Spain, Argentina, France, England, Brazil, Portugal, Netherlands, Belgium, Germany

Pot 2: Croatia, Morocco, Colombia, Uruguay, Switzerland, Japan, Senegal, Iran, South Korea, Ecuador, Austria, Australia

Pot 3: Norway, Panama, Egypt, Algeria, Scotland, Paraguay, Tunisia, Ivory Coast, Uzbekistan, Qatar, South Africa

Pot 4: Jordan, Cape Verde, Ghana, Curaçao, Haiti, New Zealand, European playoff winners A-D, Inter-confederation playoff winners 1-2

Continue Reading

Football

യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍

എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു

Published

on

യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.

എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.

പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര്‍ എതിര്‍ക്കുകയും രണ്ട് പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.

ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഭരണ സമിതികളുടെ തലവന്മാര്‍ സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.

ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.

Continue Reading

Football

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍

സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.

Published

on

2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.

ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.

സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.

Continue Reading

Trending