crime

ആക്രമിക്കാനെത്തിയ പുലിയെ കീഴടക്കി ബൈക്കില്‍ കെട്ടിയിട്ട് വനം വകുപ്പ് ഓഫീസിലേക്ക് യുവാവിന്റെ യാത്ര; വിഡിയോ

By webdesk13

July 15, 2023

ആക്രമിക്കാനെത്തിയ പുലിയെ കീഴടക്കി ബൈക്കില്‍ കെട്ടിയിട്ട് യുവാവിന്റെ യാത്ര വൈറല്‍. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലുള്ള ബഗിവലു ഗ്രാമത്തില്‍ മുത്തു എന്നയാളാണ് 9 മാസം പ്രായം തോന്നിക്കുന്ന പുള്ളിപ്പുലിയെ ബൈക്കില്‍ കെട്ടിവച്ച് വനം വകുപ്പ് ഓഫീസിലേക്ക് യാത്ര ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

கர்நாடகா : தன்னை தாக்கிய சிறுத்தையின் கால்களை கட்டி பைக்கில் தூக்கி வந்து வனத்துறையினரிடம் ஒப்படைத்த இளைஞர்!#Hassan #leopard #karnatakaNews pic.twitter.com/7F121BGmGA

— Spark Media (@SparkMedia_TN) July 15, 2023

കൃഷിയിടത്തില്‍ എത്തിയ പുലി തന്നെ ആക്രമിക്കുകയായിരുന്നു എന്നും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് പുലിയെ ബൈക്കില്‍ കെട്ടിവെച്ചതെന്നും യുവാവ് പറയുന്നു. പുലിയുമായുള്ള മല്‍പ്പിടിത്തതില്‍ ഇയാളുടെ കൈയ്ക്ക് പരുക്കേറ്റു. പുലിയെ കെട്ടിയിട്ടതിന് പിന്നില്‍ ദുരുദ്ദേശ്യമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല.