ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്ത് മോഷണം. സെന്‍ട്രല്‍ ഡെല്‍ഹിയിലെ റൗസ് അവന്യൂവിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ ആസ്ഥാനത്താണ് കഴിഞ്ഞ വെള്ളിയാഴ്ച മോഷണം നടന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാമഗ്രികളാണ് മോഷണം പോയത്. കള്ളനെ പൊലീസ് ശനിയാഴ്ച പിടികൂടി. മുഹമ്മദ് ഖാസിം എന്ന അമ്പതിയെട്ടുകാരനെയാണ്  പൊലീസ് അറസ്റ്റു ചെയ്തത്.

ശനിയാഴ്ച ആം ആദ്മി പാര്‍ട്ടി നേതാവ് വികാസ് യോഗി നല്‍കിയ പരാതിയിലാണ് പൊലീസ് മുഹമ്മദ് ഖാസിമിനെ അറസ്റ്റു ചെയ്തത്. പരാതിക്കൊപ്പം പ്രതി മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും വികാസ് യോഗി പൊലീസിന് കൈമാറിയിരുന്നു. ഇത് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സഹായകമായി. മുഹമ്മദ് ഖാസിയില്‍ നിന്നും മോഷണ സാധനങ്ങള്‍ വാങ്ങിയതിന് സുര്‍തന്‍ എന്ന പഴയസാധന വ്യാപാരിയേയും അറസ്റ്റു ചെയ്തിട്ടുണ്ട്.