ഓസ്‌ലോ: കോവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ കോവിഡ് ബാധിച്ച് മരിച്ചു. 60കാരനായ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍ എന്നയാളാണ് മരിച്ചത്.

ആളുകള്‍ കൂട്ടംകൂടുന്നതും പാര്‍ട്ടികള്‍ നടത്തുന്നതും നിരോധിച്ചിരിക്കുന്ന പ്രദേശത്തെ തന്റെ വീട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ വെല്ലുവിളിച്ച് ഹാന്‍സ് രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ഇയാള്‍ അസുഖ ബാധിതനായെങ്കിലും ഇക്കാര്യം മറച്ചുവെച്ചാണ് കഴിഞ്ഞിരുന്നത്. തുടര്‍ന്ന് ആരോഗ്യം വഷളാവുകയും മരിക്കുകയുമായിരുന്നു.

ഹാന്‍സ് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ലെന്നും മരണ ശേഷം ആശുപത്രിയില്‍ നടത്തിയ ടെസ്റ്റിലാണ് കോവിഡ് ബാധിച്ചതായി തെളിഞ്ഞതെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.വിവിധ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കോവിഡ് മഹാമാരിയെക്കുറിച്ച് ഇയാള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വാദിക്കുകയും ചെയ്തിരുന്നു.