kerala
സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
നവംബര്‍ 13 മുതല്‍ 15 വരെ കേരളത്തില്‍ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം.

സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 13 മുതല്‍ 15 വരെ കേരളത്തില്‍ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
നാളെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം
ഇന്ന് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നാളെ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുണ്ടെന്നും അതിനാല്‍ മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
kerala
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി

ന്യൂ ഡൽഹി : മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ജൂലൈ 25ന് ഗവൺമെൻ്റ് റെയിൽവേ പോലീസ് കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളായ വന്ധന ഫ്രാൻസിസ്, പ്രീതി എന്നിവരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ റിമാൻഡ് ചെയ്യുകയും ചെയ്തത് ചട്ടം 267പ്രകാരം രാജ്യസഭയിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കറ്റ് ഹാരിസ് ബിരാൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
മതന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളുടെ വെളിച്ചത്തിൽ ഛത്തീസ്ഗഡിൽ രണ്ട് കേരള കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കോൺവെൻ്റിൽ ജോലിക്കായി സ്വമേധയാ യാത്ര ചെയ്ത ജാർഖണ്ഡിൽ നിന്നുള്ള പ്രായപൂർത്തിയായ മൂന്ന് സ്ത്രീകൾക്കും ഒരു പുരുഷനുമൊപ്പമാണ് കന്യാസ്ത്രീകളെ തെളിവുകളൊന്നുമില്ലാതെ കസ്റ്റഡിയിലെടുത്തത് കാര്യമായ ആശങ്കകൾ ഉയർത്തുന്നതായും എം പി ആരോപിച്ചു.
kerala
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ ഏട്ടിന് സ്പില്‍വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര്‍ അധികം ജലം തുറന്ന് വിടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വയനാട്ടില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

ചാവക്കാട് അത്താണി ദേശീയപാത 66ല്‍ പാലത്തിനു മുകളില്‍ വിള്ളല്‍. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല്‍ മഴയില്‍ ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന്‍ ഇറങ്ങിയ യുവാക്കളാണ് വിള്ളല്‍ കണ്ടത്. മാസങ്ങള്‍ക്കു മുന്‍പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
കണ്ണൂര്‍ ജയില്‍ ഭരിക്കുന്നത് കുറ്റവാളികള്‍; ടാര്‍സണ്‍ പോലും ചെയ്യാത്ത രീതിയിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്; വി.ഡി സതീശന്
-
kerala3 days ago
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
-
kerala3 days ago
വാഹന പരിശോധനക്കിടെ എംഡിഎംഎ പിടിച്ചു; താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് താഴേക്ക് ചാടി
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
-
india3 days ago
ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്ലിം ലീഗ്