Connect with us

kerala

രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസം; 45 മണിക്കൂര്‍ പിന്നിട്ടു, വിഴിഞ്ഞത്ത് കിണറ്റില്‍ വീണയാളെ പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു

ജൂലൈ 8നാണ് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറ്റിലേക്ക് വീണത്.

Published

on

വിഴിഞ്ഞം മുക്കോലയിൽ കിണറിൽ വീണയാളുടെ രക്ഷാദൗത്യം 45 മണിക്കൂർ പിന്നിടുന്നു. കിണറിലകപ്പെട്ട തൊഴിലാളിക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 80 അടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്തിട്ടും തൊഴിലാളിയെ പുറത്ത് എത്തിക്കാനായില്ല. ഫയർഫോഴ്സിനും എൻഡിആർഎഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും തിരച്ചിലിന് എത്തിച്ചേർന്നിട്ടുണ്ട്. മുക്കോലയിലെ രക്ഷാദൗത്യത്തിന് ആലപ്പുഴയിൽ നിന്നുള്ള 26 അംഗ സംഘമാണ് എത്തിയത്.

ജൂലൈ 8നാണ് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജ് അപകടത്തിൽപ്പെട്ടത്. ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികൾ നടന്നിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറ്റിൽ 20 അടിയോളം മണ്ണ് നിറഞ്ഞു കിടക്കുകയാണ്. കിണറ്റിൽ ഇപ്പോഴും മണ്ണിടിച്ചിൽ തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

റ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് ഒരു പരാതി പോലും ഉയരുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു

Published

on

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടും തനിക്കില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിപൂര്‍ണമായി താനൊരു പാര്‍ട്ടിക്കാരനാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുലിനെതിരെ പാര്‍ട്ടിയെടുത്ത ഒരു നടപടിക്കും താന്‍ ഉള്‍പ്പെടെ ആരും വിഘാതം സൃഷ്ടിച്ചിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് ഒരു പരാതി പോലും ഉയരുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് താന്‍ നല്‍കിയിട്ടുള്ളൂ എന്നാണ് ഷാഫി പറയുന്നത്. നന്നായി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും നല്‍കുന്ന പിന്തുണയാണത്. വ്യക്തിപരമായി ഉണ്ടായ സൗഹൃദത്തെ പാര്‍ട്ടിയിലേക്ക് താന്‍ കൊണ്ടുവന്നതല്ല. രാഹുലുമായി പാര്‍ട്ടിയില്‍ നിന്നുണ്ടായ സൗഹൃദമാണ്. നന്നായി പ്രവര്‍ത്തിക്കുന്ന ആരേയും വളരാന്‍ പിന്തുണയ്ക്കുന്നതുപോലെ തന്നെയാണ് രാഹുലിനോടും ചെയ്തത്. അതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാട് തനിക്ക് ഇക്കാര്യത്തിലില്ലെന്നും ഷാഫി പറമ്പില്‍ ആവര്‍ത്തിച്ചു.

Continue Reading

kerala

തായ്ലന്‍ഡില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ പക്ഷികള്‍ കടത്തിയ ദമ്പതികള്‍ പിടിയില്‍

തായ്ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്.

Published

on

കൊച്ചി: കോടികളുടെ മൂല്യമുള്ള അപൂര്‍വ ഇനപ്പക്ഷികളെ കടത്താന്‍ ശ്രമിച്ച ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. തായ്ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളില്‍പ്പെട്ട പക്ഷികളായതിനാലാണ് കസ്റ്റംസ് നടപടി ശക്തമാക്കിയത്.

ഭാര്യ, ഭര്‍ത്താവ്, ഏഴ് വയസ്സുള്ള മകന്‍ എന്നിവരടങ്ങിയ കുടുംബത്തിന്റെ ചെക്ക്-ഇന്‍ ബാഗേജ് പരിശോധിക്കുമ്പോഴാണ് പക്ഷികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന നിയന്ത്രിത ഇനങ്ങളാണ് ഇവ. ഇത്തരമൊരു ഇനം ഇന്ത്യയില്‍ എത്തിക്കാന്‍ കടുത്ത മാനദണ്ഡങ്ങളുണ്ട്; മൃഗശാലകള്‍ വഴിയാണ് മാത്രം അനുമതി ലഭിക്കുക. ഇവയെല്ലാം പൂര്‍ണമായും ലംഘിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി.

പിടിച്ചെടുത്ത പക്ഷികളും ദമ്പതികളും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തായ്ലന്‍ഡില്‍ നിന്ന് അപൂര്‍വ പക്ഷികളും മൃഗങ്ങളും കടത്താനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് നാലാം പിടിയാകുന്നു. ഈ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളത്തില്‍ മൂന്നു സമാനമായ കടത്തുപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിരുന്നു. ജൂണില്‍ അപൂര്‍വ കുരങ്ങന്മാരെയും പക്ഷിയെയും കടത്താന്‍ ശ്രമിച്ച പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ ഡിസംബറിലും സമാനമായ കടത്തുകള്‍ പിടികൂടി.

 

 

Continue Reading

kerala

പാലക്കാട് കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി…

Published

on

പാലക്കാട്: പാലക്കാട് മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.

 

Continue Reading

Trending