അഡലൈഡ്: ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിന്റെ അപൂര്‍വ്വ തീരുമാനം കൊണ്ട് ശ്രദ്ധേയമായി ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം. ബാറ്റിംഗ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക ഒന്‍പതിന് 259 എന്ന നിലയില്‍ ഇന്നിംഗ്‌സ് അപ്രതീക്ഷിതമായി ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ആ സമയം ദക്ഷിണാഫ്രിക്കക്കായി 118 റണ്‍സുമായി നായകന്‍ ഡു പ്ലെസിസും 18 റണ്‍സുമായി തബരൈസ് ഷംസിയും ക്രീസിലുണ്ടായിരുന്നു. മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ അപൂര്‍വ്വ റെക്കോര്‍ഡും ദക്ഷിണാഫ്രിക്കന്‍ നായകന്‍ സ്വന്തമാക്കി. ഡേനൈറ്റ് ടെസ്റ്റില്‍ ആദ്യമായി സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ എന്ന തിരുത്താനാകാത്ത റെക്കോര്‍ഡാണ് ഡുപ്ലെസിസ് സ്വന്തമാക്കിയത്. 164 പന്തില്‍ 17 ഫോറുകള്‍ സഹിതമാണ് ഡുപ്ലെസിസ് പുറത്താകാതെ 118 റണ്‍സെടുത്തത്.
പന്തില്‍ കൃത്രിമം കാണിച്ചതിന് മാച്ച് ഫീയുടെ 100 ശതമാനം പിഴയൊടുക്കേണ്ടി വന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ സെഞ്ച്വറിയോടെ പ്രതികാരം തീര്‍ക്കുകയും ചെയ്തു. ഓസീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക വന്‍ തകര്‍ച്ചയെ നേരിട്ട സമയത്താണ് ക്യാപ്റ്റന്‍ തനിച്ച് ടീമിനെ കരകയറ്റിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഓസീസ് ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 14 റണ്‍സെടുത്തിട്ടുണ്ട്. ഡേനൈറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കയുടെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് ഓസീ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി. ഹാന്‍ഡ്‌സ് കോമ്പ്, മാഡിസണ്‍, റെന്‍ഷാ എന്നിവര്‍ ഓസീസിനു വേണ്ടിയും തബരായിസ് ഷംസി ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയും ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ഓപണര്‍ സ്റ്റീഫന്‍ കുക്ക് (40) മാത്രമാണ് ഡുപ്ലസിസിനു പുറമെ അല്‍പമെങ്കിലും പിടിച്ചു നിന്നത്.
എല്‍ഗര്‍ (5), ഹാഷിം ആംല (05), ഡുമ്‌നി (05) ഭാവുമ (08), ഡി കോക്ക് (24), ഫിലാന്‍ഡര്‍ (04), ആബട്ട് (17), റബാദ (1) ഷംസി (18*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോര്‍. ഓസീസിനു വേണ്ടി ഹാസല്‍ വുഡ് നാലും മിച്ചല്‍ സ്റ്റാര്‍ക്, ജാക്‌സന്‍ ബേഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
Be the first to write a comment.