X

ഹജ്ജ് ക്യാമ്പുകളില്‍ ഇത്തവണ റിയാല്‍ കൈമാറ്റത്തിന് സംവിധാനം ഉണ്ടാവില്ല

കൊണ്ടോട്ടി: ഹജ്ജ് ക്യാമ്പുകളില്‍ ഹാജിമാര്‍ക്ക് റിയാല്‍ കൈമാറ്റത്തിന് വേണ്ടി ഒരുക്കിയിരുന്ന സംവിധാനം ഇത്തവണ ഉണ്ടാവില്ല. നേരത്തെ ഹജ്ജ് കമ്മിറ്റി വഴി തിരഞ്ഞെടുത്ത ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സഊദി അറേബ്യയിലെ ദൈനംദിന ചെലവുകള്‍ കണക്കിലെടുത്ത് 2100 സഊദി റിയാല്‍ നല്‍കിയിരുന്നു. ഹാജിമാര്‍ സൗദിയില്‍ ചിലവിന് പണ മില്ലാത്തതിനാല്‍ പ്രയാസപ്പെടരുത് എന്ന ഉദ്ദേശ ത്തോടെയും റിയാല്‍ എക്‌സ്‌ചേഞ്ച് വിപണി യില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ടെന്റര്‍ വഴി തുക ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഹജ് കമ്മിറ്റി ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍കാര്‍ ഹജ് തുക കുറച്ചെന്ന് കാണിക്കുന്നതിനായി ഈ റിയാല്‍ നല്‍കുന്നത് നിര്‍ത്തലാക്കിയിരി ക്കുകയാണ്.റിയാല്‍ ആവശ്യമുള്ള ഹാജിമാര്‍ ഉയര്‍ന്ന നിരക്കില്‍ ഇത് വാങ്ങേണ്ടി വരും. മാത്രമല്ല പലരും റിയാല്‍ കൈവശം കരുതാ തെ സൗദിയില്‍ പ്രയാസം അനുഭവിക്കുകയും ചെയ്യും. ആവശ്യമുള്ള റിയാല്‍ മുന്‍പത്തെ പോലെ ടെന്‍ന്റര്‍ വഴി ഹാജിമാര്‍ക്ക് ലഭ്യമാ ക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

webdesk11: