Connect with us

kerala

ആശയ സംവാദങ്ങളെ ഭയക്കുന്നവരാണ് ആയുധ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്,ഇത്തരം കൊലപാതകങ്ങളെ പിന്തുണക്കാന്‍ ഒരു മതവും പറയുന്നില്ല;സാദിഖലി തങ്ങള്‍

അക്രമ രാഷ്ട്രീയം അവസാനിക്കേണ്ടത് ഏതെങ്കിലും സംഘടനകളുടെ പ്രതികാരത്തിലോ ഔദാര്യത്തിലോ ആകരുത്.അത് സര്‍ക്കാറിന്റെ ഉറച്ചതും നിഷ്പക്ഷവുമായ നിലപാടിലൂടെ ആവണം.

Published

on

കൊലപാതക രാഷ്ട്രീയത്തിനെതിരെ സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണം.ജനങ്ങള്‍ സര്‍ക്കാറിന് പിന്തുണയും നല്‍കണം.
രാഷ്ട്രീയം ഹിംസാത്മകമാകുന്നത് ഭീതിജനകവും വേദനാജനകവുമാണ് സാദിഖലി തങ്ങള്‍ ഫെയ്‌സുബുക്കില്‍ കുറിച്ചു.

ദൈവം പോലും ആദരിച്ച ഒരു ജീവനെ അപഹരിക്കുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്,കഴിഞ്ഞ ദിസം ആലപ്പുഴ ജില്ലയില്‍ നടന്ന രണ്ട് കൊലപാതകവും ആസൂത്രിതവും അതി നിഷ്ടൂരവുമായിട്ടാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്.ഈ അക്രമങ്ങളെയൊന്നും മതത്തിന്റെ മേലങ്കി അണിയിച്ച് പ്രചാരം നല്‍കരുത്.ആശയ സംവാദങ്ങളെ ഭയക്കുന്നവരാണ് ആയുധ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.ഇത്തരം കൊലപാതകങ്ങളെ പിന്തുണക്കാന്‍ ഒരു മതവും പറയുന്നില്ല.അതുകൊണ്ടാണ് കേരളത്തിലെ മത വിശ്വാസികള്‍ക്കിടയില്‍ നിന്നും മുഖ്യധാരാ സംഘടനകളും പണ്ഡിതന്‍മാരും ഈ അപരിഷ്‌കൃത പ്രവര്‍ത്തനം ചെയ്തവര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഒരു വാക്കു പോലും പറയാത്തത്.മാത്രമല്ല,അവര്‍ അപലപിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുമുണ്ട് തങ്ങള്‍ പറഞ്ഞു.

അക്രമ രാഷ്ട്രീയം അവസാനിക്കേണ്ടത് ഏതെങ്കിലും സംഘടനകളുടെ പ്രതികാരത്തിലോ ഔദാര്യത്തിലോ ആകരുത്.അത് സര്‍ക്കാറിന്റെ ഉറച്ചതും നിഷ്പക്ഷവുമായ നിലപാടിലൂടെ ആവണം.നിയമപാലകരുടെ ജാഗ്രത കുറവുണ്ടാകരുത്,പ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരമാണ് അടിയന്തരമായി വേണ്ടത്.അക്രമ രാഷ്ട്രീയത്തിന്നെതിരെ ശക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാറിന് കഴിയണം.അതിന് പിന്തുണ നല്‍കുന്നു തങ്ങള്‍ ഫെയ്‌സുബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണ്ണ രൂപം

കൊലപാതക രാഷ്ട്രീയത്തിനെതിരെ സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണം.ജനങ്ങള്‍ സര്‍ക്കാറിന് പിന്തുണയും നല്‍കണം.
രാഷ്ട്രീയം ഹിംസാത്മകമാകുന്നത് ഭീതിജനകവും വേദനാജനകവുമാണ്. കൊലപാതക വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അതിന്റെ രണ്ടു വശങ്ങളെ കുറിച്ചുള്ള ആലോചനകളാണുണ്ടാവുന്നത്

ഒന്നാമത്തെ കാര്യം ഒരാള്‍ മരിക്കുന്നു എന്നതു തന്നെയാണ്.ദൈവം പോലും ആദരിച്ച ഒരു ജീവനെ അപഹരിക്കുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്.ഒരാളുടെ ജീവന്‍ നഷ്ടമാകുന്നതോടെഅവന്റെ ഉറ്റവരായവര്‍ക്ക് അത്താണി നഷ്ടപ്പെടുന്നു.മരണപ്പെടുന്നവന്‍ മകനും, പിതാവും, ഭര്‍ത്താവും, സഹോദരനും, സുഹൃത്തുമാണ്.ഒരു കുടുംബത്തിന്റെ ജീവിത ചിലവ് കണ്ടെത്തുന്നവന്‍ എന്ന് മാത്രമായി പലരും ചുരുക്കി പറയുന്നത് കേള്‍ക്കാറുണ്ട്.അതു മാത്രമായിരുന്നെങ്കില്‍ അതിന് പകരം മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പ്രയാസമില്ല.യഥാര്‍ത്ഥത്തില്‍ അതല്ല ഒരു ജീവന്‍.സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞൊരു ആത്മാവാണത്.അവന്‍ കുടുംബത്തിന്റെ സ്‌നേഹമാണ്,കരുതലാണ്,അഭിപ്രായം തേടേണ്ടവനും,ഉപദേശം നല്‍കേണ്ടവനുമാണ്.അവന്റെ ഭാര്യയും മക്കളും ജീവിതകാലം മുഴുവന്‍ കാത്തിരിക്കാനാളില്ലാതെ കണ്ണീര്‍ വാര്‍ക്കേണ്ടി വരുന്ന ദയനീയതക്ക് ഒരിക്കല്‍ മാത്രം കിട്ടുന്ന ഈ ജീവിതത്തില്‍ പകരമാകാന്‍ മറ്റൊന്നിനും കഴിയില്ല.

രണ്ടാമത്തെ കാര്യംകൊലപാതകിയുടേതാണ്.നീതിപീഢം വിധിക്കുന്ന ശിക്ഷയേക്കാള്‍ വലിയ ചിലത് അവനെ കാത്തിരിക്കുന്നുണ്ട്.’ ഒരു മനുഷ്യനെ കൊന്നവന്‍ ‘ എന്ന പേരാണത്.സമൂഹത്തില്‍ അതിനേക്കാള്‍ വലിയ ശിക്ഷ വേറെ എന്തുണ്ട്.കൊലയാളിയുടെ മക്കള്‍, കൊലയാളിയുടെ ഭാര്യ, കൊലയാളിയുടെ മാതാപിതാക്കള്‍ കൊലയാളിയുടെ കുടുംബങ്ങള്‍ എന്നൊക്കെ സമൂഹം കുടുംബത്തെ വിശേഷിപ്പിക്കേണ്ടി വരുമ്പോള്‍ അവര്‍ സഹിക്കുന്ന അപമാന ഭാരം എത്ര വലുതായിരിക്കും.ജീവിത കാലം മുഴുവന്‍ ബന്ധങ്ങളില്‍സൗഹൃദങ്ങളില്‍ അവര്‍ക്കുണ്ടാകുന്ന അസ്പൃശ്യത എത്രമാത്രം ഇരുട്ട് നിറഞ്ഞതാവും.

നമുക്ക് ദൈവം കനിഞ്ഞരുളിയ ഒരു ജീവിതമല്ലെയുള്ളൂ..ആകെയുള്ള ആ ഒറ്റ ജീവിതം കൊണ്ടാണ് വിവേക ശൂന്യവും തിരുത്താനാവാത്തതുമായ ഈ തിന്‍മ പ്രവര്‍ത്തിക്കുന്നത് എന്ന ബോധ്യം ഇത്തരം വഴികളില്‍ ഇനിയും പതുങ്ങി നില്‍ക്കുന്നവരുണ്ടെങ്കില്‍ ഓര്‍ക്കട്ടെ..കാലം ഏറെ മാറിയില്ലേ,നമ്മുടെ ലോകവും ഏറെ മാറി..വിവരവും വിദ്യാഭ്യാസവും വര്‍ദ്ധിച്ചില്ലേ..മതങ്ങളുടെ മാനവിക മൂല്യങ്ങള്‍ക്ക് ഇത്ര മാത്രം പ്രചുര പ്രചാരമുണ്ടായ കാലമുണ്ടായിട്ടുണ്ടോ?അറിവാണെങ്കില്‍ വിരല്‍ തുമ്പിലുണ്ട്..അറിവിന്റെ കുറവമല്ല,സംസ്‌കരണത്തിന്റെ അഭാവമാണ്.ആ സംസ്‌കരണമാണ് സംസ്‌ക്കാരം..മതം മാനവിക മൂല്യങ്ങളുടെ സാകല്യമാണ്..രാഷ്ട്രീയം മാന്യന്‍മാരുടെ കളിക്കളവുമാണ്.

അനീതിയും അന്യായങ്ങളും ഏല്‍ക്കേണ്ടിവന്നാല്‍ പരിഹാരം കാണാന്‍ നീതി പീഢങ്ങളുണ്ടല്ലോ..നിയമപാലകരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ജനാധിപത്യത്തില്‍ മാര്‍ഗങ്ങളുമുണ്ട്..ഈ അക്രമങ്ങളെയൊന്നും മതത്തിന്റെ മേലങ്കി അണിയിച്ച് പ്രചാരം നല്‍കരുത്.ആശയ സംവാദങ്ങളെ ഭയക്കുന്നവരാണ് ആയുധ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.ഇത്തരം കൊലപാതകങ്ങളെ പിന്തുണക്കാന്‍ ഒരു മതവും പറയുന്നില്ല.അതുകൊണ്ടാണ് കേരളത്തിലെ മത വിശ്വാസികള്‍ക്കിടയില്‍ നിന്നും മുഖ്യധാരാ സംഘടനകളും പണ്ഡിതന്‍മാരും ഈ അപരിഷ്‌കൃത പ്രവര്‍ത്തനം ചെയ്തവര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഒരു വാക്കു പോലും പറയാത്തത്.

മാത്രമല്ല,അവര്‍ അപലപിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുമുണ്ട്.കഴിഞ്ഞ ദിസം ആലപ്പുഴ ജില്ലയില്‍ നടന്ന രണ്ട് കൊലപാതകവും ആസൂത്രിതവും അതി നിഷ്ടൂരവുമായിട്ടാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്.കൊലപാതക രാഷ്ട്രീയത്തിനെതിരെ സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണം.ജനങ്ങള്‍ സര്‍ക്കാറിന് പിന്തുണയും നല്‍കണം.അക്രമ രാഷ്ട്രീയം അവസാനിക്കേണ്ടത് ഏതെങ്കിലും സംഘടനകളുടെ പ്രതികാരത്തിലോ ഔദാര്യത്തിലോ ആകരുത്.അത് സര്‍ക്കാറിന്റെ ഉറച്ചതും നിഷ്പക്ഷവുമായ നിലപാടിലൂടെ ആവണം.നിയമപാലകരുടെ ജാഗ്രത കുറവുണ്ടാകരുത്.ഇത്തരം ഘട്ടങ്ങളില്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്വവും വലിയതാണ്.അത് നിര്‍വ്വഹിച്ച പാരമ്പര്യം തന്നെയാണ് മലയാള മാധ്യമങ്ങള്‍ക്കുള്ളതും.എങ്കിലും പുതിയ കാലത്ത് പ്രകോപനങ്ങള്‍ വിളിച്ചു പറയാന്‍ വരുന്നവര്‍ക്ക് മീഡിയകള്‍ അവസരം സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് നീതി. അതാണ് മാധ്യമ ധര്‍മ്മവും.പ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരമാണ് അടിയന്തരമായി വേണ്ടത്.അക്രമ രാഷ്ട്രീയത്തിന്നെതിരെ ശക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാറിന് കഴിയണം.അതിന് പിന്തുണ നല്‍കുന്നു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്

കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയിരിക്കുന്നത്. മുന്‍ എം എല്‍. എ അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായതും

Published

on

പികെകൂഞ്ഞായികുട്ടി

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കൊളയടിക്കപ്പെട്ട സംഭവം കേരള ജനതയുടെ നെഞ്ചിനേറ്റ മുറിവാണ്. രാഷ്ട്രീയമായി ഏതുവിഷയം ഉയര്‍ത്തി കൊണ്ടുവന്നാലും ശബരിമല വിഷയം വിശ്വാസികളുടെ മനസില്‍നിന്നും മാഞ്ഞു പോവില്ല. ആ മുറിവുണങ്ങാന്‍ ഏറെ കാലമെടുക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയിരിക്കുന്നത്. മുന്‍ എം എല്‍. എ അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായതും. ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കാസര്‍കോട് പ്രസ് ക്ലബ് തദ്ദേശകം-25 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിലെ ജയപ്രതീക്ഷ

കേരളത്തിലാകെ യു.ഡി.എഫ് ട്രന്റ് ഉയര്‍ന്നുവന്നിട്ടുണ്ട്. ജനങ്ങള്‍ ഒരു മാറ്റം വേണമെന്നാഗ്രഹിക്കുന്നു. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ജീവിത സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിലും തികഞ്ഞ പരാജയമാണ് ഇടതു സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ പോലും യാഥാര്‍ഥ്യമാക്കാനായില്ല. വാര്‍ഡുകള്‍ വെട്ടിമുറിച്ചും വോട്ടര്‍മാരെ വിഭജിച്ചും വിക്യതമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇതൊക്കെ മറികടന്ന് ഉയര്‍ന്ന വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും രാഷ്ട്രീയ മാറ്റത്തിന്റെ ദിശയിലേക്കാണ് കാര്യങ്ങളെത്തുന്നതെന്ന് കാണാം. പാര്‍ലമെന്റ് തിരഞ്ഞടുപ്പില്‍ ഉണ്ടായതുപോലെ വലിയ മുന്നേറ്റം കേരളത്തിലുണ്ടാകും. കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫ് വന്‍ മുന്നേറ്റമുണ്ടാകും. ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെ നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ യു.ഡി.എഫ് പിടിക്കും.

രാഹുല്‍ വിവാദം പ്രതിസന്ധിയോ

രാഹുല്‍ മാങ്കുട്ടത്തിലിന്റെ കാര്യത്തില്‍ ആദ്യമേ കോണ്‍ഗ്രസ് നടപടിയെടുത്തിട്ടുള്ളതാണ്. തുടക്കത്തിലേ വിഷയത്തില്‍ ചെയ്യാനാവുന്നത് കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. കോണ്‍ഗ്രസിന്റെ നടപടി ജനങ്ങളില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ഈ വിഷയം തിര ഞ്ഞെടുപ്പിനെ ഒരു നിലക്കും ബാധിക്കില്ല. ഒട്ടനവധി ജനകീയ വിഷയങ്ങള്‍ തിരഞ്ഞടുപ്പിനെ നേരിടുന്നുണ്ട്. ജനങ്ങള്‍ അതു ചര്‍ച്ച ചെയ്യുന്നുമുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ജനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെയും അഭിമുഖികരിക്കുന്നത്. ആ ജനവിധി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കും.

എസ്.ഐ.ആറിനും ഉമിദ് രജിസ്‌ട്രേഷനും പിന്നില്‍

എസ്.ഐ.ആറിനെ പോലെ ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷനും ദുരുദ്ദേശ്യപരമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതില്‍ ഒളിയജണ്ടകളുണ്ട്. വഖഫ് സ്വത്തുക്കള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമയം നീട്ടി നല്‍കണമെന്ന ആവശ്യം നടപ്പിലായിട്ടില്ല. അതേസ മയം, ഉമിദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്റെ കാ ര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ നിസംഗതയാണ് കാട്ടിയത്. കര്‍ണാടകയില്‍ നൂറു ശതമാനം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ ഇവിടെ പത്തു ശതമാനംപോലുമായില്ല. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ വന്നപ്പോഴാണ് മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുന്നത്. ഒരു ദിവസം കൊണ്ട് എങ്ങനെ പൂര്‍ത്തിയാക്കുമെന്ന ആശങ്കയുണ്ട്. സമയം നീട്ടി നല്‍കണമെന്ന ആവശ്യം പരിഗ ണിക്കുമെന്നാണ് വിശ്വാസം. സ്.ഐ.ആറിന്റെ കാര്യത്തിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിനിടയില്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി വോട്ടര്‍ ലിസ്റ്റ് കൊണ്ട് ഒരു കളി കളിക്കാന്‍ നിക്കം നടത്തുന്നുവെന്നതാണ് എസ്. ഐ.ആറിനു പിന്നില്‍

പി.എം ശ്രീയിലെ ഇടതു നിലപാട്

പി.എം ശ്രീ വഴി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ആര്‍.എസ്.എസ് അജണ്ടയ്ക്ക് അടിയറവച്ചതില്‍ ഇടതു മുന്നണിയിലെ ഘടകക്ഷികള്‍ പോലും അന്ധാളിപ്പിലാണ്. കേന്ദ്ര മന്ത്രി തന്നെയാണ് വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. വിഷയത്തില്‍ ഇടതു എം.പിയുടെ പേരുയര്‍ന്ന തോടെ വീണ്ടും ചര്‍ച്ചയായിരിക്കുന്നു. ഗൗരവമേറിയ വിഷയം ജനങ്ങള്‍ക്ക് മുന്നില്‍ എങ്ങനെ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു ധാരണയും സര്‍ക്കാറിനില്ല. പി.എം ശ്രിക്ക് പിന്നിലെ അന്തര്‍നാടകം എന്താണെന്നത് മുന്നണിയില്‍ തന്നെ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. സംശയലേശമന്യേ വിശദീകരിക്കേണ്ട സംസ്ഥാന സര്‍ക്കാരിനു തന്നെ ഇക്കാര്യത്തില്‍ വ്യക്തതയില്ല.

 

Continue Reading

kerala

തെരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയിലും പോരാട്ട നായകന്‍ സീതിഹാജിയുടെ 34-ാം ഓര്‍മദിനം

ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കിയ ഏറനാടന്‍ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്.

Published

on

സാദിഖലി കൈനോട്ട് കാവനൂര്‍

രാഷ്ട്രീയ കേരളം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് അ ടുക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും മികച്ച നിയമസഭാ സാമാജികനും ഒമ്പതാം കേരള നിയമസഭയില്‍ ചീഫ് വിപ്പുമായിരുന്ന സീതി ഹാജിയുടെ ഓര്‍മകള്‍ക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു. ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കിയ ഏറനാടന്‍ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്. ചീഫ് വിപ്പ് ആയിരിക്കെ അര്‍ബുദ ബാധയെ തുടര്‍ന്ന് 1991 ഡിസം ബര്‍ അഞ്ചിന് വിന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം

സീതി ഹാജി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത് ഒതായിയിലായിരുന്നു. മുപ്പത്തി രണ്ടാമത്തെ വയസില്‍ 1977ല്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ഇതേ മണ്ഡലത്തില്‍ നിന്നും നിയമസഭാഗംമായി പിന്നീട് താനൂരില്‍ നിന്നാണ് നിയമ സഭഅംഗമായത്.

ഗവ:ചീഫ് വിപ്പായി അധികാര മേറ്റു ശേഷം സീതി ഹാജി അവസാനമായി ഔദ്യോഗികമായി പങ്കെടുത്തത് തന്റെ നാടായ എടവണ്ണയിലെ സ്വപ്ന സാക്ഷാത്കാരമായിരുന്ന പാലത്തിനു തറക്കല്ലിടല്‍ കര്‍മത്തിനായിരുന്നു. സീതി ഹാജിയുടെ വലിയ മോഹമായിരുന്നു എടവണ്ണ പാലം നിയമ സഭക്കകത്തും പുറത്തും ഈ പാലം യാഥാര്‍ഥ്യമാക്കുന്നതിനായി അദ്ദേഹം വാദിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. ഐക്യമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം വീണ്ടും ഈ ആവശ്യം ബന്ധപ്പെട്ടവരുടെ മുമ്പില്‍ അവതരിപ്പിച്ചു. അന്ന ഇടത്തെ മുഖ്യമന്ത്രി കരുണാകരനോട് പാലത്തിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

1991 ഒക്ടോബര്‍ 20ന് ഈ പാലത്തിന് തറക്കല്ലിടിക്കാന്‍ സിതി ഹാജിക്കു കഴിഞ്ഞു. പാലത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി കരുണാകരന്റെ കൈകൊണ്ടു തന്നെ ആകണമെന്ന നിര്‍ബന്ധം സീതിഹാജിക്കുണ്ടായിരുന്നു. പാലത്തിന്റെ മോഹം മനസില്‍ വെച്ച് രോഗാവസ്ഥയില്‍ കഴിയുമ്പോഴും മുഖ്യമന്ത്രിയുടെ ഒഴിവിനുവേണ്ടി പരിപാടി ഒന്നിലേറെ തവണ മാറ്റിവക്കാനും അദ്ദേഹം സന്നദ്ധനായി ആദ്യമായി താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒതായിയിലെത്താന്‍ അരിക്കോട്-മൂര്‍ക്കനാട് വഴി 25 കി ലോമീറ്റര്‍ യാത്ര ചെയ്യണമായിരുന്നു. പാലം വന്നതോടെ ഇത് മൂന്നു കിലോ മീറ്ററായി ചുരുങ്ങി. 145 ലക്ഷം രൂപ ചെലവുവരുന്ന പാലം പൂര്‍ത്തിയാകുന്നതു കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അക്കാലത്ത് വികസനരംഗത്ത് എടവണ്ണയിലെ ഏറ്റവും ചെലവ കൂടിയ അദ്ദേഹത്തിന്റെ സ്മാരകമാകും പണി തീര്‍ത്ത ഈ പാലം. അതുകൊണ്ട് തന്നെ അതിന് അദ്ദേഹത്തിന്‍ന്റെ നല്ല ഓര്‍മകള്‍ സമ്മാനിച്ചു കൊണ്ട് സീതിഹാജി പാലം എന്ന് ഇതിന് നാമ കരണം ചെയ്തത്.

 

Continue Reading

crime

പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും

Published

on

പാലക്കാട്: പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവിൽ പള്ളിക്ക് മുൻവശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.
രണ്ടുദിവസമായി പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. ശരീരഭാഗങ്ങളുടെ കാലപ്പഴക്കം, ഡിഎൻഎ ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനകൾ ഉടൻ നടക്കും.
Continue Reading

Trending