ഗുവാഹത്തി: അസമിലെ ടിന്‍സുകിയ ജില്ലയില്‍ സൈനിക വാഹനത്തിന് നേര്‍ക്കുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു.

ഡിഗ്ബോയിയില്‍ വച്ച് ശനിയാഴ്ച്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു ആക്രമണം. ജില്ലയിലെ പ്രധാന ഹെഡ്‌കോട്ടേഴ്‌സായ പെന്‍ഗ്രിയിലേക്ക് സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ റോഡില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തിന് പിന്നാലെ ഭീകരവാദികള്‍ സൈനിക സഞ്ചരിച്ച മാരുതി ജിപ്‌സിക്കും ട്രെക്കിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വാഹനവ്യൂഹത്തിലുണ്ടാരുന്ന മുള്‍ട്ടാണ്‍ സിങ്, ഋഷി പാല്‍, നായിക് നര്‍പദ് സിങ് എന്നീ ജവാന്മാരാണ് കൊല്ലപ്പെട്ടത്. അക്രമണത്തില്‍ പതിനഞ്ചോളം ആയുധധാരികളായ തീവ്രവാദികള്‍ ഉള്‍പ്പെട്ടതായാണ് കണക്കാക്കുന്നത്.