ന്യൂഡല്‍ഹി: സൈനിക പരിശീലനത്തിനിടെ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്ററില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന മൂന്ന് സൈനികരാണ് പരിശീലനത്തിനിടെ അപകടത്തില്‍പെട്ടത്. ആര്‍മി ഡേ പരേഡിനു മുമ്പുള്ള റിഹേഴ്‌സലിനിടെ ബുധനാഴ്ചയാണ് സംഭവം. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവരികയായിരുന്നു. അപകടത്തില്‍പെട്ട സൈനികര്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

പരിശീലനം നടത്തുന്നതിനിടെ ഹെലികോപ്റ്ററില്‍ നിന്ന് കയര്‍ വഴി ഊര്‍ന്നിറങ്ങുകയായിരുന്നു സൈനികര്‍. ഇതിനിടെ കയര്‍പൊട്ടി ഇവര്‍താഴോട്ടു പതിച്ചുവെങ്കിലും അപകടം ഒഴിവായി. സൈനികര്‍ താഴോട്ട് പതിക്കുന്നതിന് മൊബൈല്‍ദൃശ്യങ്ങളില്‍ വ്യക്തമാണ്.