kerala

തെരുവുനായ കുറുകെ ചാടി മുച്ചക്ര സ്കൂട്ടർ മറിഞ്ഞ് അപകടം; കണ്ണൂരിൽ ഭിന്നശേഷിക്കാരി മരിച്ചു

By webdesk14

February 15, 2024

കണ്ണൂർ∙ കൊട്ടിയൂരിൽ തെരുവുനായ കുറുകെ ചാടി മുച്ചക്ര സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശി എ.എം.രമണിയാണ് മരിച്ചത്. കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് അപകടം. വാഹനം സര്‍വീസ് ചെയ്യുന്നതിനായി ഹാജി റോഡ്–അയ്യപ്പൻകാവ് റോഡിലെത്തിയപ്പോഴായിരുന്നു സംഭവം. ഇറക്കത്തിൽവച്ച് തെരുവുനായ യുവതിയുടെ വാഹനത്തിനു കുറുകെ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഹെൽമറ്റ് തകർന്ന് സമീപത്തെ മരത്തിലും കല്ലിലും രമണിയുടെ തല ഇടിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.