Connect with us

kerala

തിയ്യേറ്ററുകളില്‍ ആവേശത്തിമര്‍പ്പ്; ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും കൊച്ചിയില്‍

ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്.

Published

on

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ഇന്നുമുതല്‍ തിയേറ്ററുകളില്‍. രാവിലെ ആറ് മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും, നിര്‍മാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ കവിത തിയേറ്ററില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്.

ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവീസുമാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. അഡ്വാന്‍സ് ബുക്കിങിലൂടെ ആദ്യ ദിനം വന്‍ കളക്ഷന്‍ എമ്പുരാന്‍ നേടിയിരുന്നു.

വലിയ പ്രതീക്ഷയുണ്ടെന്നും മലയാള സിനിമ ചരിത്രത്തിലെ ഒരു പുതിയ അധ്യായം ഇന്ന് പിറക്കുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നാല് വര്‍ഷത്തെ പ്രയത്നമാണെന്നും ഇതുവരെ കാണത്ത സ്വീകരണമമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് അദ്ദേഹം പ്രേക്ഷകരോട് നന്ദിയും പറഞ്ഞു. റിലീസിങ്ങിന്റെ ഭാഗമായി പ്രത്യേക സുരക്ഷക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരാധകരുടെ ആവേശത്തില്‍ ക്രമസമാധാന പ്രശ്നങ്ങളും അപകടവുമുണ്ടാകാതെ നിരീക്ഷിക്കും. തീയേറ്റര്‍ പരിസരത്ത് അധിക പൊലീസ് വിന്യാസം.

kerala

കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുന്നു; വിമര്‍ശിച്ച് ദീപിക മുഖപത്രം

ആരും ഹിന്ദുമതത്തില്‍ ചേരുന്നതിനെ മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല. കുംഭമേളയില്‍ മറ്റു മതസ്ഥര്‍ പങ്കാളികളാകുന്നതിനെ ആരും എതിര്‍ക്കുന്നില്ല.

Published

on

കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുകയാണെന്ന് കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക. മതപരിവര്‍ത്തനത്തിന് ഒറ്റ നിര്‍വചനം മാത്രമാണോയെന്നും വിദേശത്ത് ഹൈന്ദവ സന്യാസിമാര്‍ മതപ്രചാരണവും മതപരിവര്‍ത്തനവും നടത്തുന്നുണ്ടെന്നും ഇതിനെ ആരും മതപരിവര്‍ത്തനമായി വിശേഷിപ്പിക്കുന്നില്ലെന്നും ദീപികയുടെ എഡിറ്റോറിയല്‍ ചോദിക്കുന്നു.

‘കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുന്നു. ക്രൈസ്തവരെ വേട്ടയാടി നിശബ്ദരാക്കാന്‍ ഇന്നത്തെ ലോകക്രമത്തില്‍ എളുപ്പമാകില്ല. ആരും ഹിന്ദുമതത്തില്‍ ചേരുന്നതിനെ മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല. കുംഭമേളയില്‍ മറ്റു മതസ്ഥര്‍ പങ്കാളികളാകുന്നതിനെ ആരും എതിര്‍ക്കുന്നില്ല. വിദേശത്ത് ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി തന്നെ അപലപിക്കുന്നു. കന്യാസ്ത്രീ വേട്ട പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചില്ല. പീഡനങ്ങളും അടിച്ചമര്‍ത്തലുകളും യാതനകളും ക്രൈസ്തവ സഭക്ക് പുത്തരിയല്ലെന്ന് ഒരിക്കല്‍ കൂടി ബജ്‌റംഗ്ദളിനെയും കൂട്ടാളികളെയും ഓര്‍പ്പിക്കട്ട.

രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചാല്‍ തളരുന്നതല്ല ക്രൈസ്തവ വിശ്വാസവും പ്രേഷിത ചൈതന്യവും. അവര്‍ക്ക് പിന്തുണയുമായി പതിനായിരങ്ങള്‍ ജയിലിന് പുറത്തുണ്ട്. സത്യം ജയിക്കുക തന്നെ ചെയ്യും. വര്‍ഗീയ ശക്തികളുടെ അഴിഞ്ഞാട്ടം അതിന്റെ എല്ലാ അതിര്‍ത്തിവരമ്പുകളും ഭേദിക്കുന്നുവെന്നും ഇനിയും കാഴ്ചക്കാരായി തുടരരുതെന്നും ഭരണാധികാരികളെ ഓര്‍മിപ്പിക്കുന്നുവെന്നും’ ദീപിക എഡിറ്റോറിയലില്‍ ചോദിക്കുന്നു.

Continue Reading

india

മനുഷ്യക്കടത്തിന് ഇരയായ ആദിവാസികളേക്കാള്‍ പ്രാധാന്യം കന്യാസ്ത്രീകള്‍ക്ക് നല്‍കുന്നതെന്തിന്?; വിശ്വഹിന്ദുപരിഷത്ത്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികരിച്ച് കേരള വിശ്വഹിന്ദു പരിഷത്ത്.

Published

on

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികരിച്ച് കേരള വിശ്വഹിന്ദു പരിഷത്ത്. കന്യാസ്ത്രീകളായതുകൊണ്ടും മലയാളികളായതുകൊണ്ടും കുറ്റം ചെയ്താലും അവരെ രക്ഷിക്കണമെന്നാണ് ചില സംഘടനകളുടെ നയമെന്ന് വിശ്വഹിന്ദു പരിഷത്ത് വിമാര്‍ശിച്ചു. മനുഷ്യക്കടത്തിന് ഇരയായ ആദിവാസി കുട്ടികളേക്കാള്‍ പ്രാധാന്യം കന്യാസ്ത്രീകള്‍ക്ക് നല്‍കാന്‍ കേരളത്തിലെ പാര്‍ട്ടികള്‍ കാണിക്കുന്ന വ്യഗ്രത സംശയാസ്പദമാണെന്നും വിശ്വഹിന്ദു പരിഷത്ത് പ്രസ്താവിച്ചു.

കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് നിലപാടെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടികളെ കൊണ്ടുപോയതെങ്കില്‍ അവിടുത്തെ തൊഴില്‍ വകുപ്പിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത്. ഛത്തീസ്ഗഡ് സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവര്‍ത്തിച്ചു.

Continue Reading

kerala

കഴിഞ്ഞ ദിവസം കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി പുഴയില്‍ മരിച്ച നിലയില്‍

ചാനിയം കടവ് വെള്ളൂക്കര ചെറുവോട്ട് സുരേന്ദ്രന്‍ -പ്രജില ദമ്പതികളുടെ മകന്‍ ആദിഷ് കൃഷ്ണ (17)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

വടകര: കഴിഞ്ഞ ദിവസം കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാനിയം കടവ് വെള്ളൂക്കര ചെറുവോട്ട് സുരേന്ദ്രന്‍ -പ്രജില ദമ്പതികളുടെ മകന്‍ ആദിഷ് കൃഷ്ണ (17)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം രയരോത്ത് പരദേവത ക്ഷേത്രത്തിനടുത്തുള്ള പുഴയോരത്ത് തോണിയില്‍ എത്തിച്ചു. ഈ മാസം 28മുതലാണ് അശ്വിന്‍ കൃഷ്ണയെ കാണാതായത്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയാണ്. ആദിഷ് കൃഷ്ണയുടെ വിയോഗത്തില്‍ അനുശോചിച്ച് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇന്ന് അവധി നല്‍കി.

Continue Reading

Trending