തൃശൂര്‍: തൃശൂര്‍ പൂരം ഘടകപൂരത്തിന്റെ പഞ്ചവാദ്യത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്‍കുട്ടി നായര്‍(62) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴരക്ക് കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം എഴുന്നള്ളിപ്പ് കുളശ്ശേരി ക്ഷേത്രത്തില്‍നിന്ന് വടക്കുന്നാഥക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു കുഴഞ്ഞ് വീണത്. ഉടനെ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: വത്സല. മക്കള്‍: ഹരി (മദ്ദളകലാകാരന്‍), ശ്രീവിദ്യ. മരുമക്കള്‍: രാജി, വിജയന്‍.
Be the first to write a comment.