പലവട്ടം മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്തിയേക്കും. കാലാവസ്ഥ അനുകൂലമെങ്കില്‍ ഇന്ന് നടത്താനാണ് തീരുമാനം. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മൂന്നര വരെയാണ് നിലവില്‍ വെടിക്കെട്ട് നടത്താന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം 11 ന് ആയിരുന്നു തൃശ്ശൂര്‍പൂരം. കനത്ത മഴയെ തുടര്‍ന്ന് അന്ന് നിശ്ചയിച്ചിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവെക്കുകയായിരുന്നു. പിന്നീട് രണ്ടുതവണ തീയതി നിശ്ചയിച്ചെങ്കിലും കാലാവസ്ഥ അനുകൂലമായില്ല.