തൃശൂരിലെ തിരുവില്വാമല പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ കെ. പത്മജയാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ബിജെപി ഭരിച്ച പഞ്ചായത്തായിരുന്നു ഇത്. കോണ്‍ഗ്രസ്, സിപിഎം അംഗങ്ങള്‍ സംയുക്തമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയങ്ങള്‍ വിജയിച്ചത്തിനെ തുടര്‍ന്നാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. ഭരണ സമിതിയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും 6 വീതം അംഗങ്ങളാണ് ഉള്ളത്. സിപിഎമ്മിന് 5ഉം. പഞ്ചായത്ത് വൈസ് പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പില്‍ എം ഉദയനാണ് തിരഞ്ഞെടുക്കപ്പെട്ടത്. നറുക്കെടുപ്പിലൂടെയാണ് വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത്.