കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകള്‍ സൗന്ദര്യ ആത്മഹത്യ ചെയ്തു. വസന്ത് നഗറിലെ വീട്ടില്‍ വെച്ചാണ്
ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രസവാനന്തര വിഷാദമുണ്ടായിരുന്ന സൗന്ദര്യ ചികിത്സയിലായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. യെദ്യൂരപ്പയുടെ മൂത്ത മകള്‍ പദ്മയുടെ മകളാണ് സൗന്ദര്യ. ബംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു. ഇതുവരെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 2019 ലാണ് സൗന്ദര്യയുടെ വിവാഹം നടന്നത്.