kerala

മൂന്നാറില്‍ വീണ്ടും ഭീതി പരത്തി ജനവാസമേഖലയില്‍ കടുവ; ആശങ്കയില്‍ പ്രദേശവാസികള്‍

By webdesk11

May 02, 2023

ജനങ്ങളെ വീണ്ടും ഭീതിയിലാഴത്തി മൂന്നാറില്‍ വീണ്ടും കടുവ. നല്ല തണ്ണി എസ്റ്റേറ്റിനും കല്ലാര്‍ എസ്റ്റേറ്റിനും ഇടയിലെ വഴിയിലാണ് വീണ്ടും കടുവയെ കണ്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷം വീണ്ടും കടുവയെ കണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

കടുവ റോഡിന് കുറകെ കടന്നുപോകുന്ന ചിത്രവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി മൂന്നാറിലെ വിവിധ ഇടങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പലപ്പോഴായി ചത്ത നിലയിലും പരിക്കു പറ്റിയ നിലയിലും കണ്ടെത്തിയിരുന്നു.