ഇന്ത്യ, അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിരോധനവും നിയന്ത്രണവും ഉണ്ടായിട്ടും ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിനു കീഴിലുള്ള ടിക് ടോക് വന്‍ ലാഭമാണ് 2020 ല്‍ സ്വന്തമാക്കിയത്. 2020 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ആപ്ലിക്കേഷനായി ടിക് ടോക്ക് ഒന്നാമതെത്തി. ഇന്ത്യയിലെ നിരോധനവും യുഎസില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമപോരാട്ടവും ഉണ്ടായിരുന്നിട്ടും ചൈനീസ് ഹ്രസ്വവിഡിയോ നിര്‍മാണ ആപ്ലിക്കേഷന്‍ ടിക് ടോക്ക് 2020 ല്‍ നേടിയത് 540 ദശലക്ഷം ഡോളര്‍ ലാഭമാണ്. ഇത് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ആപ്ലിക്കേഷന്‍ കൂടിയാണ്. ഡേറ്റിങ് ആപ്ലിക്കേഷന്‍ ടിന്‍ഡര്‍ നേടിയത് 513 ദശലക്ഷം ഡോളറുമാണ് (രണ്ടാം സ്ഥാനം).
ആപ് അനലിറ്റിക്‌സ് കമ്പനിയായ ആപ്‌ടോപിയ പുറത്തുവിട്ട 2020 ലെ കണക്കുകള്‍ പ്രകാരം 478 ദശലക്ഷം ഡോളര്‍ നേടിയ യുട്യൂബ് മൂന്നാമതാണ്. ഡിസ്‌നി + 314 ദശലക്ഷം ഡോളറും ടെന്‍സെന്റ് വിഡിയോ 300 മില്യണ്‍ ഡോളറുമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. 209 ദശലക്ഷം ഡോളര്‍ നേടിയ നെറ്റ്ഫ്‌ലിക്‌സ് ആപ് പത്താം സ്ഥാനത്താണ്.
2020 ല്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനും ടിക് ടോക് ആണ്. കഴിഞ്ഞ വര്‍ഷം 850 ദശലക്ഷം പേരാണ് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തത്. വാട്‌സാപ് 600 ദശലക്ഷവും ഫെയ്‌സ്ബുക് 540 ദശലക്ഷവും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ഫെയ്‌സ്ബുക്കിന് കീഴിലുളള ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാഗ്രാം 503 ദശലക്ഷം ഡൗണ്‍ലോഡുകളുമായി നാലാം സ്ഥാനത്തും 477 ദശലക്ഷം ഡൗണ്‍ലോഡുകളുമായി സൂം അഞ്ചാം സ്ഥാനത്തുമാണ്. എന്നാല്‍, പട്ടികയിലെ നാല് ആപ്ലിക്കേഷനുകള്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതാണ്. സൂം, ഗൂഗിള്‍ മീറ്റ് എന്നിവ മാത്രമാണ് മറ്റു പ്രധാന ആപ്പുകള്‍.
Be the first to write a comment.