ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നുവെന്ന സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്ന് വീഡിയോ ആപ്പുകളായ ടിക് ടോകിനും ഹെലോയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രോണിക്‌സ്-ഐ.ടി മന്ത്രാലയത്തിന്റെ നടപടി.

ഇതേ സമയം അടിസ്ഥാന സാങ്കേതിക സൗകര്യ വികസനത്തിനും ഇന്ത്യയിലെ പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി 6800 കോടി രൂപ നിക്ഷേപിക്കുമെന്ന് ടിക് ടോകും ഹെലോയും പറയുന്നു.