kerala
വായില്‍ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിന്‍തലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും; പി.എസ് സഞ്ജീവിനെതിരെ ആഞ്ഞടിച്ച് കെഎസ്‌യു
വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിന്റെ പ്രസ്താവന വിവരക്കേടിന്റെ ഭാഗമണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിന്റെ പ്രസ്താവന വിവരക്കേടിന്റെ ഭാഗമണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. എംഎസ്എഫ് വര്‍ഗീയ സംഘടനയെന്നും പി.കെ നവാസ് വര്‍ഗീയ വാദിയുമാണെന്നുമായിരുന്നു സഞ്ജീവിന്റെ പരാമര്‍ശം. പി.എസ് സഞ്ജീവ് ശശികല ടീച്ചറിന് പഠിക്കരുതെന്ന് അലോഷ്യസ് സേവ്യര്‍ പരഞ്ഞു. കേരളത്തില്‍ വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടി സംഘ പരിവാര്‍ കേന്ദ്രത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന വിഷലിപ്തമായ വാക്കുകള്‍ക്ക് സമാനമാണ് പി.എസ് സഞ്ജീവ് ഇന്നലെ നടത്തിയ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എംഎസ്എഫിനെ വര്‍ഗ്ഗീയ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമം ചരിത്രത്തെ പറ്റിയുള്ള അറിവില്ലായ്മയുടെ ഭാഗമാണ്. ഏതായാലും എം.എസ്.എഫിനും, പി.കെ നവാസിനും എസ്.എഫ്.ഐയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.പി.എസ് സഞ്ജീവിന്റെയും ശശികല ടീച്ചറിന്റെയും സ്വരം ഒരു പോലെയാണ് എന്ന് പറയാതെ വയ്യ’ ..എംഎസ്എഫ് മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയാണ്. പി കെ നവാസ് അതിന്റെ സംസ്ഥാന അധ്യക്ഷനുമാണ്. യുഡിഎസ്എഫ് മുന്നണിയുടെ കരുത്തുറ്റ നേതാവുമാണ്. അതുകൊണ്ട് സഞ്ജീവ് ചുമ്മ’ ഈ ഞഞ്ഞാ പിഞ്ഞാ ‘ വര്‍ത്തമാനം ഒക്കെ നിര്‍ത്തുക അല്ലെങ്കില്‍ വായില്‍ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിന്‍തലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും’…അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
