തിരുവനന്തപുരം: എ.ടി.എം കാലിയാകുന്നതിന്റെ കാരണം കണ്ടെത്തി ബി.ജെ.പി സഹയാത്രികനും ആര്‍.എസ്.എസ് നേതാവുമായ ടി.ജെ മോഹന്‍ദസ്! ട്വിറ്ററിലൂടെയാണ് ടി.ജെ തന്റെ വിചിത്രമായ കണ്ടെത്തല്‍ കുറിച്ചത്. അഞ്ചും ആറും കാര്‍ഡും പോക്കറ്റലിട്ട് കണ്ട എടിഎമ്മെല്ലാം കമ്മ്യൂണിസ്റ്റകള്‍ കാലായിക്കുന്നുവെന്നാണ് ടി.ജെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

എടിഎമ്മില്‍ പണമില്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാമെന്നും എന്നാല്‍ ബാങ്കില്‍ ക്യൂ നിന്നിട്ട് പണമില്ലാതെ വന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിത്തരാന്‍ കഴിയുമോ എന്നും മോഹന്‍ദാസ് ട്വീറ്റിലൂടെ ചോദിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് എടിഎം ഇല്ലാത്ത സമയത്ത് ബാങ്ക് രണ്ടു മണിവരെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അന്ന് നമ്മളാരും തൂങ്ങിച്ചത്തിട്ടില്ല എന്നും മോഹന്‍ ദാസ് പറയുന്നുണ്ട്.

കള്ള്കട, റെയില്‍വേ സ്റ്റേഷന്‍, റേഷന്‍ കാര്‍ഡ്, വോട്ട് ഇതൊന്നും ക്യു അല്ലെ. എടിഎമ്മിന് മുന്നില്‍ മാത്രമെന്താ ബോധക്കേട് വരുന്നതെന്നും പുലിമുരുകന്‍ കാണാന്‍ അഞ്ച്മണിക്കൂര്‍ ക്യൂ നിന്നവര്‍ക്ക് ഇപ്പോള്‍ എടിഎമ്മിന് മുന്നില്‍ പത്ത് മിനിറ്റ് ക്യൂ നില്‍ക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. ചാനല്‍ ചര്‍ച്ചകളിലെല്ലം വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ടി.ജെയുടെ രീതി. ബി.ജെ.പി ഭാഗം വിശദീകരിക്കാനാണ് ടി.ജെയെ ക്ഷണിക്കാറ്.