കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ ശക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. 2021 ല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃണമൂലിന്റെ പടയൊരുക്കം. സൈബര്‍ ഇടങ്ങളിലും ബിജെപിക്കെതിരെ ശക്തമായ പ്രചാരണമാണ് തൃണമൂല്‍ നടത്തുന്നത്. ‘ബിജെപിയില്‍ നിന്ന് സ്വയം സുരക്ഷിതമെന്ന് അടയാളപ്പെടുത്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം.
രാജ്യത്തുടനീളം കാവി പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്കെതിരെ സംസ്ഥാനത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള മാര്‍ഗമാണിതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.Savebengalfrombjp.com എന്ന വെബ്‌സൈറ്റില്‍ ഇതിനകം 1,21,000 ആളുകള്‍ ബിജെപിയില്‍ നിന്ന് സ്വയം സുരക്ഷിതരാണെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ മണിക്കൂറിലും സുരക്ഷിതരാണെന്ന് അടയാളപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഭിന്നിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയം, സ്വേച്ഛാധിപത്യം, അസമത്വം, തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റം എന്നിവ പ്രചരിപ്പിച്ചുകൊണ്ട് ബിജെപി ബംഗാളിന്റെ സാമൂഹിക ഘടനയെ നശിപ്പിക്കുകയാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ബിജെപി അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും തൃണമൂല്‍ വ്യക്തമാക്കി.
Be the first to write a comment.