EDUCATION
വിദ്യാർത്ഥികളെ മികച്ച പ്രൊഫഷണലുകളാക്കാൻ ഇലാൻസിന്റെ ‘പ്രൈം പ്ലസ്’
അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസരംഗവും ആഗോളതലത്തിൽ ഉയർന്നുവരുന്ന പുത്തൻ സാങ്കേതികവിദ്യകളിലധിഷ്ഠിതമായ തൊഴിലവസരങ്ങളും പുതുതലമുറയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മുന്നിൽ കടുത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലും മികച്ച സ്ഥാനങ്ങൾ ലക്ഷ്യംവെക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയവർധനവുണ്ടാവുവുകയും ചെയ്യുമ്പോൾ.
ഈ സാഹചര്യത്തിലാണ് തെക്കേ ഇന്ത്യയിലെതന്നെ പ്രമുഖ കൊമേഴ്സ് പരിശീലനകേന്ദ്രമായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇലാൻസ്’ കാലത്തിനനുസൃതമായ പുതിയ ആശയങ്ങളുമായി മുന്നോട്ടുവരുന്നത്. ഇതിന്റെ ഭാഗമായാണ് മികച്ച അക്കാദമിക് വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം ഇവരെ എത്രയുംപെട്ടെന്ന് ഒരു മികച്ച പ്രൊഫണലാവാൻ പ്രാപ്തരാക്കുന്ന ‘ഇലാൻസ് പ്രൈം പ്ലസ്’ എന്ന പഠനപദ്ധതി അവതരിപ്പിക്കുന്നത്.
ഏതൊരു കോഴ്സിന്റെ കാര്യത്തിലും അക്കാദമിക്കായ അറിവുകൾ അതിന്റെ അടിത്തറ മാത്രമാണ്. അതേസമയം യഥാർത്ഥ ലോകവുമായും തൊഴിൽരംഗവുമായും അതിനെ ബന്ധിപ്പിക്കണമെങ്കിൽ പ്രായോഗികമായ അറിവ് അത്യാവശ്യവും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും, അത് അക്കാദമികമായാലും, പ്രൊഫഷണൽ പ്രവർത്തനങ്ങളിലായാലും, വ്യക്തിഗത വളർച്ചയിലായാലും, പ്രായോഗിക അറിവ് വളരെ അത്യാവശ്യമായ ഒരു ഘടകമാണ്. എത്രമികച്ച അക്കാദമിക് പരിശീലനം ലഭിച്ച വിദ്യാർത്ഥിക്കും, അവർ ഉയർന്ന റാങ്കുകൾ കരസ്ഥമാക്കിവർകൂടിയാണെങ്കിലും പ്രൊഫഷണൽ രംഗത്തേക്ക് വിജയകരമായി പ്രവേശിക്കണമെങ്കിൽ പ്രായോഗികമായ ചില അറിവുകളും പരിശീലനങ്ങളും വേണ്ടതുണ്ട്. ഇതിനായി ബന്ധപ്പെട്ട വിഷയത്തിൽ പ്രായോഗിക വൈദഗ്ധ്യം (Practical skills) നേടുക എന്നത് വളരെ പ്രധാന്യമുള്ള ഒരു കാര്യമാണ്.
‘ഇലാൻസി’ൽ നിന്ന് ACCA, CMA, CA തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ, അവർ ഉയർന്ന റാങ്കോടെ പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിവർക്കൂടിയാണെങ്കിലും പ്രായോഗികരംഗത്ത് ചില വെല്ലുവിളികൾ നേരിടേണ്ടിവരും. ഇക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് രൂപംനൽകിയ ഒന്നാണ് ‘ഇലാൻസ് പ്രൈം പ്ലസ്’. ഈ രംഗത്തെ ഏറ്റവും മികച്ച പരിചയസമ്പന്നാരായ അധ്യാപകരും കഴിവുതെളിയിച്ച പ്രൊഫഷണലുകളും ചേർന്നാണ് ഇതിന്റെ സിലബസും പരിശീലനരീതികളും നിർണ്ണയിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഫലപ്രദമായ ആശയവിനിമയത്തിന് ഭാഷ ഉപയോഗിക്കാനുള്ള പരിശീലനം (Language Skills), പവർ ബി.ഐ, എക്സെൽ, ടാബ്ലോ തുടങ്ങി ബിസിനസ്സ് മേഖലയിൽ അത്യാവശ്യം ഉപയോഗിക്കേണ്ട കമ്പ്യൂട്ടർ പരിജ്ഞാനം, ജോലിക്കപേക്ഷിക്കാനുള്ള റെസ്യൂം തയ്യാറാക്കൽ, ഇന്റർവ്യൂകളെ നല്ലരീതിയിൽ അഭിമുഖികരിക്കേണ്ടവിധം, മികച്ച കമ്പനികളിൽ നിയമനം ലഭിക്കാനുള്ള സഹായം തുടങ്ങിയവയെല്ലാം ‘ഇലാൻസ് പ്രൈം പ്ലസി’ൽ ലഭ്യമാണ്.
ചുരുക്കത്തിൽ, ഒരു യൂണിവേഴ്സിറ്റയുടെ പഠനപദ്ധതികൾക്കുപരി, ജോലിയെടുക്കാനുള്ള ബിസിനസ്സ് രംഗത്തേക്കുള്ള വിദഗ്ധരെ സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിലൂടെ ‘ഇലാൻസ്’ ലക്ഷ്യമിടുന്നത്. പ്ലസ്-2 വിന് ശേഷം കൊമേഴ്സ് വിഷയങ്ങൾ തെരഞ്ഞെടുക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും സ്വപ്നം എത്രയും വേഗത്തിൽ മികച്ചതും അഭിമാനകരവുമായ ഒരു കരിയറിൽ എത്തിപ്പെടുക എന്നതാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് കൂടിയാണ് ‘ഇലാൻസ് പ്രൈം പ്ലസി’ന് രൂപം നൽകിയിരിക്കുന്നത്. ACCA, CMA, CA വിദ്യാർത്ഥികൾക്ക് അവരുടെ ആദ്യ ലെവലുകളിൽ പരീക്ഷാഫലങ്ങൾ വിശകലനം ചെയ്തുകൊണ്ടുണ്ടുള്ള സമീപനമാണ് (Exam Analytical Approach) ഇവിടെയുള്ള അധ്യാപകർ നൽകിവരുന്നത്. അതുപോലെത്തന്നെ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ ഉയർത്തുന്നതിനായി ഭാഷ ഉപയോഗിക്കാനുള്ള പരിശീലനം (Language Training Programs) മുതൽ കമ്പ്യൂട്ടർ പരീശീലനം കൂടി നൽകുകവഴി അവരെ യഥാർത്ഥ പ്രൊഫഷണൽ ജീവിതത്തിലേക്ക് തയ്യാറാക്കുകകൂടിയാണ് ഇതിന്റെ ലക്ഷ്യം.
ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള എല്ലാതരം പ്രായോഗിക അറിവുകളും പരിശീലനവും നൽകുന്ന ‘ഇലാൻസ് പ്രൈം പ്ലസ്’ പ്രോഗ്രാമിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ സന്ദർശിച്ച് അവയുടെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനും പ്രായോഗിക പരിചയത്തിനായി പ്രമുഖ കമ്പനികൾ ഇന്റേണൽഷിപ്പ് ചെയ്യാനുമുള്ള അവസരമുണ്ട്.
വിദ്യാർത്ഥികളെ ഏറ്റവും മികച്ച കമ്പനികളിലെ ഉന്നത സ്ഥാനത്തെക്കുകയാണ് ‘ഇലാൻസി’ ന്റെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് ‘പ്രൈം പ്ലസ്’ പോലുള്ള സ്വപ്നപദ്ധതികൾ അവതരിപ്പിക്കുന്നതെന്നും ഈ കോഴ്സ് പൂർത്തിയാക്കുന്ന ഓരോ വിദ്യാർത്ഥിയും ഉന്നതസ്ഥാനങ്ങളിലെത്തുമെന്നകാര്യത്തിൽ സംശയമില്ലെന്നും ‘ഇലാൻസ്’ സി.ഇ.ഒ പി.വി. ജിഷ്ണു പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : +91 7025107070
EDUCATION
കടല്‍നിരപ്പിലെ മാറ്റം പഠിക്കാന്‍ നാസയൂറോപ്യന്‍; സ്പേസ് ഏജന്‍സികളുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു
കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഏറ്റവും ദ്രുതഗതിയില്‍ ബാധിച്ചത് സമുദ്രങ്ങളെയാണ്. കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ഇതിന്റെ ഭാഗമായി, നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സംയുക്തമായി പുതിയൊരു സമുദ്രനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. ‘സെന്റിനല്‍-6ബി’ എന്ന പേരിലുള്ള ഈ ഉപഗ്രഹം, വരുംദിവസങ്ങളില്‍ ഭൂമിയിലെ സമുദ്രനിരപ്പ്, കാറ്റ്, തിരമാലകള്‍ തുടങ്ങിയ ഘടകങ്ങളെ അത്യന്തം കൃത്യതയോടെ പരിശോധിക്കും.
സെക്കന്‍ഡില്‍ 7.2 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഉപഗ്രഹം 112 മിനിറ്റില്‍ ഒരിക്കല്‍ ഭൂമിയെ പൂര്‍ണ്ണമായി വലംവയ്ക്കും. ഇതിലൂടെ ലോകത്തിന്റെ മുഴുവന്‍ സമുദ്ര ഉപരിതലത്തെയും നിരന്തരമായി നിരീക്ഷിക്കാനുള്ള കഴിവ് ഈ ഉപഗ്രഹത്തിനുണ്ടാകും.
സെന്റിനല്‍-6 മിഷന്‍ മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സെന്റിനല്‍-6അയുടെ തുടര്‍ച്ചയാണെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഗ്ലോബല്‍ വാര്‍മിംഗിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ കടല്‍നിരപ്പ് എത്രമാത്രം ഉയരാം, അതിനുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കാം എന്നിവ വിലയിരുത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണമാകും പുതിയ ഉപഗ്രഹം.
EDUCATION
പത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം
കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.
മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം യു എ ഇ യിലെ പഠിതാക്കൾ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.
കേരളത്തിലും യുഎഇയിലുമായി 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളാണ് യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
ഒമ്പത് പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ പേപ്പറുകൾക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുഴുവൻ പേപ്പറുകളും എഴുതണം.
കേരളസർക്കാരിന്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വർഷത്തെ പഠിതാക്കൾക്കുള്ള പരീക്ഷയാണ് നിലവിൽ നടക്കാൻ പോകുന്നത്.
ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങൾക്കോ പത്താംതരാം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് എസ് എസ് എൽ സിക്ക് തുല്യമായി കേരളസർക്കാർ അംഗീകരിച്ചിട്ടുണ്ട്.
EDUCATION
കീം: ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: ആയൂര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്മെന്റ് നടത്തുന്നു. നവംബര്‍ 10ന് ഉച്ചക്ക് 12.30 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ വിജ്ഞാപനം www.cee.kerala.gov.in ല്‍. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2332120, 2338487.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala19 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala15 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala21 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala19 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

