Culture
വിധി വൈപരീത്യമല്ല ജനങ്ങളുടെ വിധി !
‘അടിയന്തിരാവസ്ഥയുടെ ഓര്‍മകളുയരുന്ന ഈ ദിവസങ്ങളില്‍തന്നെ പൊലീസ് കസ്റ്റഡിയിലുള്ളയാള്‍ മരിച്ചതിനെപ്പറ്റി സഭയില്‍ മറുപടി പറയേണ്ടിവരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വിധി വൈപരീത്യമാണ്.’ ജനുവരി 26ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശമാണ് മേലുദ്ധരിച്ചത്. സ്വന്തം നാണം മറയ്ക്കാന്‍ നാലര പതിറ്റാണ്ടു മുമ്പത്തെ പൗരാവകാശ ധ്വംസനങ്ങളെ വ്യംഗ്യമായി കുറ്റപ്പെടുത്താന്‍ പിണറായി വിജയനിലെ സി.പി.എമ്മുകാരന്‍ നടത്തിയ ശ്രമം അദ്ദേഹത്തെതന്നെയാണ് സ്വയം പരിഹാസ്യനാക്കിയത്. കെടുകാര്യസ്ഥതയും താന്തോന്നിത്തവുംകൊണ്ട് സംഭവിച്ച തെറ്റിനെ വിധിയുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമത്തെ വിശേഷിപ്പിക്കേണ്ടത് വൈപരീത്യമെന്നല്ല; ജനങ്ങളുടെ വിധിയെന്നാണ്. അധികാരത്തിലേറ്റിയാല്‍ എല്ലാം ശരിയാക്കിത്തരാം എന്ന് ആണയിട്ടവരുടെ വിചിത്രവും വികൃതവുമായ വാദമുഖമാണ് ഇതിലൂടെ കേരള ജനതക്ക് കേള്‍ക്കേണ്ടിവന്നിരിക്കുന്നത്.
ഈസര്‍ക്കാര്‍ അധികാരത്തില്‍വന്ന കഴിഞ്ഞ 1100 ഓളം ദിവസങ്ങള്‍ക്കുള്ളില്‍ പിണറായിയുടെ പൊലീസ് തല്ലിക്കൊല്ലുന്ന അഞ്ചാമത്തെ പൗരനാണ് സ്വകാര്യ പണമിടപാടുകാരന്‍ ഇടുക്കി കോലാഹലമേട് സ്വദേശി കുമാര്‍( 49). പീരുമേട് ജയിലിലെ റിമാന്‍ഡ്പ്രതി കുമാറിനെ നെടുങ്കണ്ടം എസ്.ഐയുടെ നേതൃത്വത്തില്‍ ഇരുപതോളം പൊലീസുകാര്‍ സ്റ്റേഷനിലെ വിശ്രമമുറിയില്‍വെച്ച് ഉരുട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പരേതന്റെ ശരീരത്തില്‍ രേഖപ്പെടുത്തപ്പെട്ട 32 മുറിവുകള്‍ തെളിയിക്കുന്നത്. ഷൂവും കല്ലും കൊണ്ടുള്ള പാടുകളാണ് ദേഹത്താകെ. പരിക്കുകള്‍ മറയ്ക്കാനായി മൃതദേഹം അഴുകാന്‍ കാത്തിരുന്നുവെന്നതും മനുഷ്യമന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അതും ഇരട്ടച്ചങ്കനെന്ന് അണികള്‍ ആര്‍ത്തുവിളിക്കുന്ന പിണറായി ആഭ്യന്തര വകുപ്പേന്തുന്ന കേരളത്തില്‍. പൊലീസിന് പിടിച്ചുകൊടുക്കുന്നതിനുമുമ്പ് കുമാറിനെ സി.പി.എമ്മുകാരും ക്രൂരമായി മര്‍ദിച്ചുവെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ടയിലെ നസീര്‍, വണ്ടൂരിലെ അബ്ദുല്‍ ലത്തീഫ്, നൂറനാട്ടെരാജു, തലശ്ശേരിയിലെ കാളിമുത്തു എന്നിവരെ കൂടാതെയാണ് പിണറായിയുടെ പൊലീസ് ഭരണത്തില്‍ കുമാറിന്റെ കസ്റ്റഡി മരണം. പൊലീസ് വീഴ്ചയാല്‍ കൊല്ലപ്പെടുന്ന 35-ാമത്തെയാളും. ഇതു സംബന്ധിച്ച ചോദ്യത്തിനുപോയിട്ട് നൂറിലധികംചോദ്യങ്ങള്‍ക്കാണ് നിയമസഭയില്‍ ആഭ്യന്തര വകുപ്പിന്റേതായി മുഖ്യമന്ത്രി മറുപടി തരാത്തത്. 2017ഏപ്രിലില്‍ കൊച്ചി വരാപ്പുഴയില്‍ ശ്രീജിത് എന്ന 21കാരനെ ആലുവ സ്റ്റേഷനിലെ സി.ഐ അടക്കമുള്ളവര്‍ ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തെതുടര്‍ന്ന് റൂറല്‍ എസ്.പി: എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരിക്കുകയാണ്. കേസിലെ പത്തുപേരും സര്‍വീസില്‍ തിരിച്ചെത്തിയിരിക്കുന്നു. 2005 സെപ്തംബറില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ്‌സ്റ്റേഷനില്‍ പ്രതിയെ ഉരുട്ടിക്കൊലപ്പെടുത്തിയതിന് കോടതി രണ്ട് എസ്.പിമാര്‍ക്കും ഡിവൈ.എസ്.പിക്കും മൂന്ന് പൊലീസുകാര്‍ക്കും ശിക്ഷ വിധിച്ചു.
2017 ഏപ്രില്‍ മുതല്‍ 2018 ഫെബ്രുവരി വരെ രാജ്യത്ത് 1674 കസ്റ്റഡി മരണങ്ങളുണ്ടായതായാണ് ഏഷ്യന്‍സെന്റര്‍ ഓഫ് ഹ്യൂമണ്‍ റൈറ്റസ് 2018 ജനുവരി 26ന് പുറത്തുവിട്ട കണക്ക്. കസ്റ്റഡിയിലുള്ളവര്‍ക്കും സാധാരണ പൗരനെ പോലുള്ള മനുഷ്യാവകാശങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് സുപ്രീംകോടതി ഡല്‍ഹി സര്‍ക്കാര്‍-സുനില്‍ബത്ര കേസില്‍ വിധി പറഞ്ഞിട്ടുള്ളത്. കേരള പൊലീസിലെ ക്രിമിനലുകളുടെ സംഖ്യ സര്‍ക്കാര്‍ തന്നെപറയുന്നത് 1200 എന്നാണ്. എന്നാല്‍ കണക്കില്‍പെടാത്ത മറ്റെത്രയോ പേര്‍ സേനയിലുണ്ടെന്നാണ് കോട്ടയത്ത് പുഴയില്‍ മൃതദേഹം കണ്ടെത്തിയ കെവിന്‍ കേസിലടക്കം തിരിച്ചറിഞ്ഞിട്ടുള്ളത്. രാഷ്ട്രീയ നേതൃത്വത്തിനും കോഴയ്ക്കുവേണ്ടിയും എന്തുതോന്ന്യാസവും ചെയ്യാന്‍ മടിക്കാത്തവര്‍ പൊലീസിലുണ്ടെന്നതിന് തെളിവാണ് മേല്‍സംഭവങ്ങളോരോന്നും. കൊച്ചി സിറ്റി സി.ഐക്ക് മേലുദ്യോഗസ്ഥന്റെ പീഡനത്തെതുടര്‍ന്ന് അടുത്തിടെ നാടുവിടേണ്ടിവന്നപ്പോള്‍ പൊലീസുകാരന്‍ പൊലീസുകാരിയെ പ്രണയത്തിന്റെ പേരില്‍ പട്ടാപ്പകല്‍ ചുട്ടുകൊന്നത് ഏതാനും ദിവസം മുമ്പാണ്. ജയിലുകളുടെ കാര്യവും തഥൈവ. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട കൊടിസുനി മുസ്‌ലിംലീഗ് കൊടുവള്ളി നഗരസഭാംഗം കോഴിശ്ശേരി മജീദിനെ സ്വര്‍ണക്കടത്ത് വെളിപ്പെടുത്തിയതിന് കുടുംബ സമേതം കൊല്ലുമെന്ന ്ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് ജയില്‍ ഡി.ജി.പി ഋഷിരാജ്‌സിംഗ് നടത്തിയ റെയ്ഡില്‍ ടി.പികേസില്‍ പ്രതികളില്‍നിന്നടക്കം മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തത്. കേരള ചരിത്രത്തിലാദ്യമായി നക്‌സലൈറ്റ് കാലത്തുപോലും കേള്‍ക്കാത്ത വനിതാതടവുകാരുടെ ജയില്‍ ചാട്ടവും അട്ടക്കുളങ്ങരെ വനിതാജയിലില്‍ നടന്നിരിക്കുന്നു.
എതിരെ ശബ്ദിക്കുന്നവരെ അടിച്ചു ജയിലിലിടുന്നതും കസ്റ്റഡിക്കൊലക്കേസ് പ്രതികള്‍ക്ക് ഉയര്‍ന്ന തസ്തിക നല്‍കുന്നതും ഭരണകൂട ഭീകരതയും അക്രമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുമാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയാണ് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാന ഉത്തരവാദിത്തം. വടക്കേഇന്ത്യയിലെ ആള്‍ക്കൂട്ടക്കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്ന കസ്റ്റഡി മരണങ്ങള്‍ക്കുകാരണം ചികയുമ്പോള്‍ ചെന്നെത്തിപ്പെടുന്ന താവളം മുഖ്യമന്ത്രിയുടെ ഓഫീസാണ്. പൊലീസ്-ജയില്‍ ഭരണം സഹപ്രവര്‍ത്തകര്‍ക്കാര്‍ക്കെങ്കിലും ഒഴിഞ്ഞുകൊടുക്കുകയാണ് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍ പറഞ്ഞതുപോലെ, ‘ഉളുപ്പുണ്ടെങ്കില്‍’പിണറായി വിജയന്‍ ചെയ്യേണ്ടത്. മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായ ചൈനയെപ്പറ്റി പറയുന്നതുപോലും കേള്‍ക്കാനാവതില്ലാത്ത പിണറായി വിജയന്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി തടിതപ്പാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിലെ സ്വന്തം ബൂത്തിലെ തിരിച്ചടിയെങ്കിലും അദ്ദേഹം ഒന്നോര്‍ക്കണം.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala23 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala21 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

