കോഴിക്കോട്: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 160 രൂപ കുറഞ്ഞ് 22,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2780 രൂപയും. ഈ മാസത്തെ കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്. നവംബര്‍ 20നും സ്വര്‍ണ വില കുറഞ്ഞിരുന്നു.

അന്ന് 480 രൂപ കുറഞ്ഞ് പവന് 22400 ആയിരുന്നു. 23,480 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന സ്വര്‍ണ വില. രണ്ട് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമാണ് പ്രതിഫലിക്കുന്നത്. വരും ദിവസങ്ങളിലും മാറ്റം പ്രതീക്ഷിക്കാം.