ബെംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി ദേശീയ തലത്തിലെ പ്രമുഖ പ്രതിപക്ഷനേതാക്കള്‍ ബെംഗളുരുവിലെത്തി.
UPA Chairperson Smt Sonia Gandhi & Congress President @RahulGandhi address the newly elected Congress MLAs in Bengaluru. pic.twitter.com/hgEwKKlfdo
— Congress (@INCIndia) May 23, 2018
യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.എസ്.പി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ആര്‍.ജെ.ഡി നേതാവ് തേജശ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സി.പി.എം ദേശീയ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി, എന്‍.സി.പി തലവന്‍ ശരദ് പവാര്‍ തുടങ്ങിയ വലിയൊരു നേതൃനിര തന്നെ ബംഗളുരുവിലുണ്ട്.
Sitaram Yechury, Sharad Pawar and Akhilesh Yadav arrive in Bengaluru to take part in the oath-taking ceremony of JD(S)' HD Kumaraswamy as the Chief Minister of #Karnataka pic.twitter.com/xsWa8f2QJB
— ANI (@ANI) May 23, 2018
മുഖ്യമന്ത്രി കുമാരസ്വാമിയുടെയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെയും സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുന്നത്. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിശ്വാസ വോട്ടെടുപ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനപ്രകാരം വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരെ നാളെ തെരഞ്ഞെടുക്കും.
Met with @MamataOfficial & Mayawati ji at the swearing in ceremony of @hd_kumaraswamy as Karnataka's CM. We're here to strengthen the regional parties and will work together to protect and promote national interests. pic.twitter.com/OuSwgnt6zx
— N Chandrababu Naidu (@ncbn) May 23, 2018
ഉദ്ധവ് താക്കറെ (ശിവസേന), എം.കെ സ്റ്റാലിന്‍ (ഡി.എം.കെ) എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചേരാനാവില്ലെന്ന് അറിയിച്ചിട്ുടണ്ട്. തൂത്തുക്കുടിയിലെ സംഘര്‍ഷ സ്ഥലത്ത് സന്ദര്‍ശനം നടത്തുകയാണ് സ്റ്റാലിന്‍.
Be the first to write a comment.