യുവതിയെ പീഡിപ്പിച്ചതിനെ ബി.ജെ.പി നേതാവിനെ വാരാണസിയിലെ ലോഡ്ജില്‍ വെച്ച് അറസ്റ്റു ചെയ്തു. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ടായ കനയ്യ ലാല്‍ മിശ്രയെ കാണാന്‍ വേണ്ടി ഇംഗ്ലീഷിയ ലൈനിലെ ലോഡ്ജിലേക്ക് ചെന്നപ്പോഴായിരുന്നു പീഢിപ്പിച്ചതെന്ന് യുവതി ആരോപിച്ചു.

ജോലിക്ക് വേണ്ടി സര്‍ക്കാറിന്റെ വിമണ്‍ ഓഫീസറുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തി തരാമെന്ന വാഗ്ദാനത്തില്‍ ലോഡ്ജിലെത്തിയതായിരുന്നു യുവതി. മാസങ്ങള്‍ക്ക് മുമ്പാണ് യുവതി ഫോണില്‍ മിശ്രയെ പരിചയപ്പെടുന്നതും ബന്ധം തുടങ്ങുന്നതും.
അമ്പത് കഴിഞ്ഞ മിശ്ര, താന്‍ ലോഡ്ജ് റൂമിലേക്ക് പ്രവേശിച്ചപ്പോള്‍ ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

യുവതിക്കെതിരെ പീഢന ശ്രമം നടന്നപ്പോള്‍ അവര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. സമീപത്തെ റുമിലുണ്ടായിരുന്നവര്‍ നിലവിളി കേട്ട് പുറത്തിറങ്ങുകയും ചെയ്തു. എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് അറിയിച്ചപ്പോള്‍ പോലീസ് എത്തുകയായിരുന്നു.