ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് ഒമ്പത് വര്‍ഷം. ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപിക്ക് വേണ്ടി മത്സരിച്ച് വിജയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണ ഓര്‍മ ദിനം കടന്നുപോകുന്നത്.

2012 മെയ് നാലിനാണ് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരന്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. വടകര വള്ളിക്കാട് ജംഗ്ഷനില്‍ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.