ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നും ഉള്ള ഓക്‌സിജന്‍ ആശുപത്രികള്‍ കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം വേണമെന്ന് അഡീഷണല്‍ സെക്രട്ടറി പിയൂഷ് ഗോയല്‍ ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ തുടങ്ങിയവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രികള്‍ ഓക്‌സിജന്‍ ഉപയോഗിക്കുമ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയമാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജനങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. ഒരു സംസ്ഥാനത്തെയും ഓക്‌സിജന്‍ പ്രശ്‌നം കേന്ദ്രം തള്ളിക്കളയില്ല എന്നും അവര്‍ വ്യക്തമാക്കി.