ന്യുഡല്‍ഹി: കഴിഞ്ഞ 24 മണിക്കുറിനിടെ 3,57,229 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2,02,82,833 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ പ്രതിദിന കേസുകളില്‍ കുറവ് വന്നിട്ടുണ്ട്.ഇതുവരെ രാജ്യത്ത് 3449 പേര്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട് . നിലവില്‍ 34,47,133 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 3,20,289 പേര്‍ രോഗമുക്തി നേടി. അകെ രോഗമുക്തരുടെ എണ്ണം 1,66,13,299 ആയി.