ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് കര്‍ഷക തൊഴിലാളികള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ വാഡിപാട്‌ല ഗ്രാമത്തിലെ കനാലിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്.

മുപ്പതോളം കര്‍ഷക തൊഴിലാളികളാണ് ട്രാക്ടറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ചിലരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. അഗ്‌നിശമനസേനയും പൊലീസും കനാലില്‍ തെരച്ചില്‍ നടത്തുകയാണ്.