More
വണ്ടി വൈകിയോടുന്നതറിയാന്‍; “ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്”

പി. അബ്ദുല്‍ ലത്തീഫ്
വടകര: ട്രെയിന്‍ വൈകിയോടുന്നതറിയാതെ റെയില്‍വേ സ്‌റ്റേഷനില്‍ ഓടിക്കിതച്ചെത്തി മണിക്കൂറുകള്‍ പാഴാക്കേണ്ടി വരുന്ന അനുഭവം എന്താണെന്നറിയാത്തവരാണ് ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍. ട്രെയിന്‍ ഒരു മിനുട്ട് വൈകിയാല്‍ ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അപ്‌ഡേറ്റുകള്‍ വരും. കാഞ്ഞങ്ങാട് മുതല്‍ ഷോര്‍ണൂര്‍ വരെയുള്ള ഏത് ട്രെയിനുകളെ കുറിച്ചുള്ള സംശയങ്ങള്‍ക്കും നൊടിയിട കൊണ്ട് ഗ്രൂപ്പില്‍ നിന്ന് മറുപടി ലഭിക്കും. ക്യാന്‍സല്‍ ചെയ്ത ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളും ട്രെയിന്‍ പിടിച്ചിട്ടിട്ടുണ്ടെങ്കില്‍ അത്തരം കാര്യങ്ങളുമൊക്കെ ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിക്കും.
2013 ല്‍ വടകര സ്വദേശി പി.കെ.സി ഫൈസല്‍ ആണ് ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന് തുടക്കമിട്ടത്. സ്ഥിരം യാത്രക്കാരനായതിനാല്‍ പലരും ട്രെയിന്‍ സമയം ഫോണില്‍ വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. ട്രെയിന്‍ ടൈമിനെ കുറിച്ച് ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പെന്ന ആശയം സ്ഥിരമായി ഒപ്പം യാത്ര ചെയ്യുന്ന സുഹൃത്തുക്കളുമായി പങ്കു വെച്ചപ്പോള്‍ വലിയ പിന്തുണയാണ് ഫൈസലിന് ലഭിച്ചത്. 30 അംഗങ്ങളായിരുന്നു തുടക്കത്തില്‍ ഗ്രൂപ്പില്‍ മെമ്പര്‍മാരായി ഉണ്ടായിരുന്നത്. ദിവസവും കോഴിക്കോട്ട് പോയി വരുന്നവരായിരുന്നു മെമ്പര്‍മാര്‍. പിന്നീട് അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഗ്രൂപ്പുകളുടെ എണ്ണവും വര്‍ധിപ്പിച്ചു.

പി.കെ.സി ഫൈസല്‍
ഇപ്പോള്‍ 11 ഗ്രൂപ്പുകളിലായി 2600 ലേറെ മെമ്പര്‍മാര്‍ ട്രെയിന്‍ ടൈം ഗ്രൂപ്പുകളിലായി ഉണ്ട്. ഫൈസല്‍ ചെള്ളത്ത്, മുഹമ്മദ് ലുഖ്മാന്‍ സി.എച്ച് എന്നിവരാണ് മറ്റു അഡ്മിനുകള്‍. 11 ഗ്രൂപ്പുകളില്‍ ഒന്ന് ലേഡീസ് ഓണ്‍ലി ഗ്രൂപ്പാണ്. സ്ത്രീകളുടെ സ്വകാര്യത മാനിച്ചാണ് സ്ത്രീകള്‍ക്കായി പ്രത്യേക ഗ്രൂപ്പ് ആരംഭിച്ചത്. അതേസമയം മറ്റ് ഗ്രൂപ്പുകളിലും സ്ത്രീകള്‍ അംഗങ്ങളായുണ്ട്.
ട്രെയിന്‍ ടൈം ഗ്രൂപ്പിലെ സജീവ അംഗങ്ങള്‍ സ്ഥിര യാത്രക്കാരാണെങ്കിലും അല്ലാത്ത മെമ്പര്‍മാര്‍ക്കും വലിയ സഹായമാണ് ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്. റെയില്‍വേ ഉദ്യോഗസ്ഥര്‍, ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍, തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ട്രെയിന്‍ ടൈം ഗ്രൂപ്പിലുണ്ട്. വിലപ്പെട്ട വസ്തുക്കള്‍ ഉള്‍പ്പെടെ ട്രെയിനില്‍ മറന്നു വെച്ച സാധനങ്ങള്‍ ഉടമയെ തിരിച്ചേല്‍പ്പിക്കുന്നതിനും ട്രെയിന്‍ ടൈം ഗ്രൂപ്പ് വഴി സാധിച്ചിട്ടുണ്ട്. സ്ഥിര യാത്രക്കാരുടെ ഗ്രൂപ്പ് ആയതിനാല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ എല്ലാ ട്രെയിനുകളിലുമുണ്ടാകും. മറന്നു വെച്ച സാധനത്തെ കുറിച്ച് കൃത്യമായ വിവരം നല്‍കിയാല്‍ ആ ട്രെയിനിലുള്ള ഗ്രൂപ്പ് അംഗങ്ങള്‍ അവ വീണ്ടെടുക്കുന്നു. കൊയിലാണ്ടി സ്വദേശിയുടെ സ്വര്‍ണ്ണ മാല അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടത് കണ്ണൂരില്‍ വെച്ച് ഗ്രൂപ്പ് അംഗത്തിന് ലഭിച്ചിരുന്നു. ഇതുവരെ 36 ഓളം വസ്തുക്കള്‍ ഗ്രൂപ്പില്‍ വിവരം നല്‍കിയ പ്രകാരം കണ്ടെത്തി ഉടമകളെ ഏല്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ട്രെയിന്‍ യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് ഫോറം(എം.ടി.പി.എഫ്) എന്ന പേരില്‍ സംഘടനക്കും രൂപം നല്‍കിയിട്ടുണ്ട്. ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ പൊതുവായ ആവശ്യങ്ങള്‍ക്കായി എം.ടി.പി.എഫ് ശബ്ദമുയര്‍ത്തുന്നു.
kerala
സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി സിപിഎം

കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് ഉയർത്തിയത് കോൺഗ്രസ് പതാക. കളമശ്ശേരി ഏലൂർ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകയ്ക്ക് പകരം മധ്യത്തിൽ ചർക്കയുള്ള കോൺഗ്രസിന്റെ മൂവർണക്കൊടിയാണ് ഇവർ ഉയർത്തിയത്. സിപിഎം പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രദേശത്തെ മുതിർന്ന പൗരനെയാണ് പതാക ഉയർത്താൻ ക്ഷണിച്ചത്. 10 മിനിറ്റിനകം തന്നെ തെറ്റുതിരിച്ചറിഞ്ഞ് കൊടിമാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചതോടെ വിവാദവുമായി.
അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് നേതാക്കളുടെ വിശദീകരണം. ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി അംഗങ്ങളുമടക്കം നിരവധിപേർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും പതാക മാറിയത് തിരിച്ചറിഞ്ഞില്ല. വിവാദമായതിനെത്തുടർന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയപ്പോൾ അബദ്ധം പറ്റിയതാണെന്നു ബന്ധപ്പെട്ടവർ വിശദീകരണം നൽകിയെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി കെ ബി സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയപതാക കൂടാതെ എല്ലാ പാർട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തിൽ ഉയർത്താനുള്ള കൊടിയെടുത്തപ്പോൾ മാറി എടുത്തതാണെന്നും ലോക്കൽ കമ്മിറ്റി അംഗം അഷ്റഫ് പറഞ്ഞു.
kerala
ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം
ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല

തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.
ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുണ്ട്.
india
സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥന്‍; മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ ‘നായ സ്‌നേഹി’; പ്രതി ഗുജറാത്ത് സ്വദേശി

എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി രേഖാ ഗുപ്ത ജനങ്ങളുമായി സമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. ഇന്ന് രാവിലെ പരിപാടിക്കിടെ എത്തിയ രാജേഷ് ചില കടലാസുകള്‍ നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ കൈ പിടിച്ചുവലിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ഇയാള്‍ മുഖ്യമന്ത്രിയെ പിടിച്ചുവലിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് മുഖ്യമന്ത്രിക്കുനേരെ ആക്രമണം ഉണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയെ അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍
-
Film3 days ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
News3 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം
-
india3 days ago
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
india3 days ago
‘പാഠഭാഗങ്ങള്‍ നീക്കിയ നടപടി ചരിത്രബോധം കവര്‍ന്നെടുക്കാന്‍’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
kerala3 days ago
എംഎസ്എഫിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി എസ്.എഫ്.ഐ
-
filim3 days ago
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍