Connect with us

india

വിചാരണ തടവുകാരോട് കാണിക്കുന്നത് കടുത്ത അനീതി; നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ ലംഘനം : ഇ.ടി

ഗവണ്മെന്റ് ഇക്കാര്യത്തിൽ സത്വര നടപടികൾ കൈകൊള്ളാൻ മുന്നോട്ട് വരണമെന്നും ഇ. ടി ആവശ്യപ്പെട്ടു.

Published

on

വിചാരണ തടവുകാരോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്നും നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ ലംഘനമാണെന്നും മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീർ എം.പി  പാർലമെന്റിൽ പറഞ്ഞു.

ആധികാരിക രേഖകളും പാർലിമെന്റിൽ തന്നെ വെളിവാക്കിയ കണക്കും പ്രകാരം തന്നെ 2022 ഡിസംബറിൽ ഇന്ത്യയിലെ ജയിലുകളിൽ ഒരു വർഷം മുതൽ 5 വർഷത്തിലധികവും നോക്കിയാൽ 1,34,799 വിചാരണ തടവുകാർ ഇന്ത്യയിലെ വിവിധ ജയിലുകളിലുണ്ട്. ഇന്ത്യൻ ജയിലുകളിൽ ആകെയുള്ള തടവുകാരിൽ 76 ശതമാനം വിചാരണ തടവുകാരാണ്.

ഡൽഹിയിൽ 2020ന് ശേഷം വിചാരണ തടവുകാരുടെ എണ്ണം 90 ശതമാനം ഉയർന്നു. ഒരു തടവുകാരന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റത്തിന് നൽകാവുന്ന ശിക്ഷയുടെ പകുതി കാലഘട്ടം പിന്നിട്ടാൽ അവർക്ക് നിർബന്ധമായും ജാമ്യം കൊടുക്കണമെന്ന് ഇന്ത്യൻ സി.ആർ.പി.സി 406 എ പ്രകാരം ഭേദഗതി വരുത്തിയിട്ടുള്ളതാണ്. പക്ഷെ അത് പോലും പാലിക്കപ്പെടുന്നില്ല.

ഇത്തരം തടവുകാരിൽ ബഹുഭൂരിപക്ഷവും പ്രാന്തവത്കരിക്കപ്പെട്ടവരും എസ്. സി, എസ്. ടി, ഒ. ബി. സി വിഭാഗത്തിൽ പെട്ടവരുമാണ്. നീതിന്യായ വ്യവസ്ഥക്കു ഇവിടെ വിലയില്ലാതാവുകയാണ്.

ഇന്ത്യയിലെ പരമോന്നത കോടതികൾ പോലും ഇതിനെ ശക്തമായി ചൂണ്ടിക്കാണിച്ച്‌ ഈ ദുസ്ഥിതി അടിയന്തിരമായി പരിഹരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഗവണ്മെന്റ് ഇക്കാര്യത്തിൽ സത്വര നടപടികൾ കൈകൊള്ളാൻ മുന്നോട്ട് വരണമെന്നും ഇ. ടി ആവശ്യപ്പെട്ടു.

india

ദൗത്യസംഘം പുഴയിലിറങ്ങി; അർജുനായി മൺകൂനയ്ക്കരികെ തിരച്ചിൽ

ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ 8 പേരാണുള്ളത്.

Published

on

അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദ​ഗ്ധരുടെ സംഘത്തിൽ നിന്നുള്ളവർ നദിയുടെ അടിത്തട്ടിലേക്ക്. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ 8 പേരാണുള്ളത്. ഇവരിൽ രണ്ടുപേരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തിയത്.

വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. ആദ്യഘട്ടമെന്നോണം ഇവർ സിഗ്നൽ ലഭിച്ച ഇടത്ത് മുങ്ങാങ്കുഴിയിട്ടു. ശക്തമായ അടിയൊഴുക്കാണ് നദിയിൽ. പ്രദേശത്ത് ചാറ്റൽ മഴയും ഉണ്ട്. രണ്ടുതവണ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി.

നേരത്തെ നാലിടങ്ങളിലായിട്ടാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമിടത്താണ് ഇപ്പോൾ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അർജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.

ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാ​ഗം ഏതാണെന്നും ലോഹഭാ​ഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുകയെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഡാർ ഉപയോ​ഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്താനാകുമെന്നും ഇവർ പറഞ്ഞിരുന്നു.

Continue Reading

india

മുസ്‌ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച കേസ്; കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്ക് സ്പോൺസറെ കണ്ടെത്തണമെന്ന് സുപ്രീംകോടതി

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തത്.

Published

on

ഉത്തർപ്രേദശിലെ മുസഫർനഗറിൽ അധ്യാപിക മുസ്‌ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിലെ ഇരയായ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്ക് സ്‌പോൺസറെ കണ്ടെത്തണമെന്ന് യു.പി സർക്കാരിനോട് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് കുട്ടി അതേ സ്കൂളിൽ തന്നെ തുടരുന്നുവെന്ന് സംസ്ഥാനം ഉറപ്പാക്കണമെന്നും പറഞ്ഞു.
‘കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് അവൻ്റെ സ്‌കൂൾ വിദ്യാഭ്യാസം അവസാനിക്കുന്നത് വരെ നോക്കണം. കുട്ടിക്ക് പഠന ചെലവുകൾ വഹിക്കാൻ പ്രാപ്തരായ സ്‌പോൺസറെ കണ്ടെത്തുകയും അവൻ അതേ സ്‌കൂളിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും വേണം,’ കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ യു.പി സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.
കുട്ടിയുടെ പഠന ചെലവുകൾ വഹിക്കാൻ ഒരു സന്നദ്ധ സംഘടന തയ്യാറയിട്ടുണ്ടെന്ന് യു.പി അഭിഭാഷകൻ ഗരിമ പ്രസാദ് കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ സന്നദ്ധ സംഘടനയുടെ വാഗ്ദാനമൊക്കെ അവ്യക്തമായ കാര്യമാണെന്നും കുട്ടിയുടെ സ്കൂൾ കാലം പൂർത്തിയാകും വരെ ചിലവുകൾ വഹിക്കാൻ ഒരു സ്‌പോൺസറെയാണ് കണ്ടത്തേണ്ടതെന്നും കോടതി പറയുകയായിരുന്നു.
മുസ്‌ലിം വിദ്യാർത്ഥിയെ തല്ലാൻ മറ്റ്‌ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചതിന് ത്രിപ്ത ത്യാഗി എന്ന സ്കൂൾ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണവും മതന്യൂനപക്ഷ വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും തുഷാർ ഗാന്ധിയുടെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തത്. മുസാഫർനഗറിലെ സ്‌കൂളിലെ അധ്യാപികയായ  ത്രിപ്ത ത്യാഗി തൻ്റെ വിദ്യാർത്ഥികളോട് മുസ്‌ലിം വിദ്യാർത്ഥിയെ തല്ലാൻ ആവശ്യപ്പെടുകയും കുട്ടിക്കെതിരെ വർഗീയ അധിക്ഷേപം നടത്തുകയും ചെയ്യുകയായിരുന്നു. കുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കി. മുഖത്തടിയേറ്റ കുട്ടിയെ മാതാപിതാക്കൾ സർക്കാർ സ്കൂളിൽ നിന്ന് മാറ്റി സ്വകാര്യ സ്കൂളിൽ ചേർത്തിരുന്നു.

Continue Reading

india

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, ഭീകരനെ വധിച്ചു

നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.

Published

on

ജമ്മുകാശ്മീരില്‍ പാകിസ്താൻ സൈന്യത്തിന്‍റെ ആക്രമണം. ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നാല് സൈനികർക്ക് പരുക്കേറ്റു. ഒരു ഭീകരനെ വധിച്ചതായും പാക് ബോർഡർ ആക്ഷൻ ടീമിന്‍റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സേന അറിയിച്ചു. നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.

നിയന്ത്രണരേഖയോട് ചേർന്ന മുത്ക പോസ്റ്റിലാണ് ആക്രമണം. പ്രദേശത്ത് പാകിസ്താൻ സൈന്യത്തിന്‍റെ സഹായത്തോടെ ത്രീവവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. ഇന്ത്യൻ സേനയ്‌ക്കെതിരെ നിയന്ത്രണ രേഖയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമാണ് ആദ്യം വെടിയുതിർത്തത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

Continue Reading

Trending