Connect with us

kerala

ആന്റിബയോട്ടിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍; കേ​ര​ള ശാ​സ്ത്ര കോ​ണ്‍ഗ്ര​സിൽ തിളങ്ങി എട്ടാം ക്ലാസുകാരി റീമാ ജാഫര്‍

36-ാമ​ത് കേ​ര​ള ശാ​സ്ത്ര കോ​ണ്‍ഗ്ര​സിൽ പങ്കെടുക്കാനായി മാത്രം
കുവൈത്തിൽ നിന്നെത്തിയ തളിപ്പറമ്പുകാരി റിമ ജാഫറാണ് ആന്റി ബയോട്ടിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തന്റെ ഗവേഷണ മികവിലൂടെ അവതരിപ്പിച്ചത്.

Published

on

കണ്ണൂര്‍: ‘പെട്ടെന്ന് ഒരു പനി വന്നാല്‍ അഭയം തേടുക പാരസെറ്റമോളിലാണ്.. അല്ലെങ്കില്‍ ആന്റിബയോട്ടിക് ഏതെങ്കിലും വീട്ടില്‍ ഉണ്ടെങ്കില്‍ കാലാവധി പോലും നോക്കാതെയാണ് ഉപയോഗം. സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ പഴയ കുറിപ്പടി കാണിച്ചും കുറിപ്പടിയില്ലാതെയും ആന്റിബയോട്ടിക് കഴിക്കുന്നവരാണേറെയും’ തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയത് പങ്കുവെച്ച് കയ്യടി നേടുകയായിരുന്നു
എട്ടാം ക്ലാസുകാരി മലയാളി വിദ്യാര്‍ഥി റിമ ജാഫര്‍.

36-ാമ​ത് കേ​ര​ള ശാ​സ്ത്ര കോ​ണ്‍ഗ്ര​സിൽ പങ്കെടുക്കാനായി മാത്രം
കുവൈത്തിൽ നിന്നെത്തിയ തളിപ്പറമ്പുകാരി റിമ ജാഫറാണ് ആന്റി ബയോട്ടിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തന്റെ ഗവേഷണ മികവിലൂടെ അവതരിപ്പിച്ചത്.
കാ​സ​ര്‍കോ​ട് നടക്കുന്ന കേ​ര​ള ശാസ്ത്ര കോ​ണ്‍ഗ്ര​സിലായിരുന്നു കുവെെറ്റ് അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി റീമ ജാഫര്‍ പ്രബന്ധാവതരണം. ആന്റിബയോട്ടിക് ഉപയോഗം ആവശ്യത്തിനും അനവസരത്തിലുമാകുമ്പോള്‍ അത് മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളും ആന്റി ബയോട്ടിക് ഉള്‍പ്പെടെ അലോപ്പതി മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍ ഭൂമിക്കുണ്ടാകുന്ന ഭവിഷത്തുമാണ് റീമ ജാഫര്‍ ആ വലിയ വേദിയില്‍ അവതരിപ്പിച്ചത്.

പ്രതിരോധമരുന്നായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് ബാക്ടീരിയകളെ പ്രതിരോധിക്കാനാകുമോ അത്തരം ബാക്ടീരിയകളുടെ സാന്നിധ്യം നിത്യജീവിതത്തില്‍ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പഠന ഗവേഷണമായിരുന്നു റീമ ജാഫറിന്റേത്. വി​ദ്യാ​ർ​ഥി​കളുടെ സെഷനിൽ പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തിന് എത്തിയ റീമ ജാഫറിന്റെ വ്യത്യസ്തവും ഗൗരവവുമായ വിഷയം മുതിർന്ന ശാ​സ്ത്ര​ജ്ഞ​രു​ടെ സെഷനിവും ഇടംനേടുകയായിരുന്നു. ഈ സെഷനിലായിരുന്നു റീമ തന്റെ അന്വേഷണങ്ങളുടെ വിശദമായ അവതരണം നടത്തിയത്. കാസർകോട് ഗ​വ.കോ​ള​ജി​ല്‍ നടക്കുന്ന കേ​ര​ള ശാ​സ്ത്ര കോ​ണ്‍ഗ്ര​സ് ഈ രംഗത്തെ പ്രതിഭകളുടെ സംഗമം കൂടയായിരുന്നു.

2022ല്‍ ​ര​സ​ത​ന്ത്ര​ത്തി​ന് നൊ​ബേ​ല്‍ സ​മ്മാ​നം നേടിയ പ്രൊഫ.മോ​ര്‍ട്ട​ന്‍ മെ​ല്‍ഡ​ന്റെ സാന്നിധ്യവും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ളും പ്ര​ബ​ന്ധങ്ങള്‍, പോ​സ്റ്റ​ര്‍ അ​വ​ത​ര​ണ​ങ്ങ​ൾ എ​ന്നി​വയാൽ ശാ​സ്ത്ര ലോകത്തിന്റെ കൊച്ചുപതിപ്പാണ് പരിപാടി. കു​ട്ടി​ശാ​സ്ത്ര​ജ്ഞ​രു​ടെ പ്ര​ബ​ന്ധാ​വ​ത​ര​ണ​ങ്ങ​ളും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വാദവും മികവുപുലർത്തി. രാ​ജ്യ​ത്തെ വി​വി​ധ ഗ​വേ​ഷണ സ്ഥാ​പ​ന​ങ്ങ​ള്‍, സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ എ​ന്നി​വ​യു​ടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. കഴിഞ്ഞ വർഷം അഹമ്മദാബാദിൽ നടന്ന കുട്ടികളുടെ ദേശീയ ശാസ്ത്ര കോൺഗ്രസിലും റീമ ജാഫർ ഗവേഷണ പ്ര​ബ​ന്ധം അവതരിപ്പിച്ചിരുന്നു. സ്കൂൾ തലങ്ങളിൽ വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending