തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ പുതിയ പ്രിന്‍സിപ്പലായി ഡോ സി.സി.ബാബുവിനെ നിയമിച്ചു. നിലവില്‍ തൃശൂര്‍ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പലാണ് ഡോ സി.സി.ബാബു. പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം.

യൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയുണ്ടായ അക്രമസംഭവങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രിന്‍സിപ്പാലിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി വിമര്‍ശനങ്ങളുണ്ടായിരുന്നു. പ്രിന്‍സിപ്പില്‍ എസ്.എഫ്.ഐയുടെ കൈയിലെ കളിപ്പാവയാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.